‘ഒന്നിച്ച് കൈകോർത്ത് നേരിടാം’ ഇന്ന് ലോക കാൻസർ ദിനം

കാൻസർ എന്ന രോഗാവസ്ഥയുമായി ബന്ധപ്പെട്ട മുൻവിധികളെ കുറിച്ച് ആളുകളെ ബോധവാന്മാരാക്കുന്നതിനായാണ് ലോകമെമ്പാടും ഫെബ്രുവരി 4ന് ലോക കാൻസർ ദിനം ആചരിക്കുന്നത്.

യൂണിയൻ ഓഫ് ഇന്റർനാഷണൽ കാൻസർ കൺട്രോൾ (UICC) ലോക കാൻസർ ദിനം “ആഗോള ഏകീകരണ സംരംഭമായി പ്രഖ്യാപിച്ചു.” രോഗനിർണയം, പരിചരണം, വൈകാരിക പിന്തുണ തുടങ്ങി രോഗത്തെ ഒരുമിച്ച് നേരിടാനും പോരാടാനും ലോകമെമ്പാടുമുള്ള വ്യക്തികളെ പ്രേരിപ്പിക്കുന്നതിനാണ് ഇങ്ങനെ ഒരു ദിനാചനരണം നടത്തുന്നത്.

സമൂഹത്തിൽ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായി മാറിക്കൊണ്ടിരിക്കുന്ന കാൻസറിനെ നേരിടാൻ എല്ലായിടത്തും ഒരേ സ്വരത്തിൽ ഒന്നിക്കാനുള്ള ഒരു ദിനം കൂടിയാണ് വേൾഡ് കാൻസർ ഡേ. 2000- ൽ ആണ് കാൻസർ ദിനം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത് .

ഒരു വ്യക്തി എന്ന നിലയില്‍ കാന്‍സറിനെതിരെ എന്തെല്ലാം ചെയ്യാനാകും എന്ന് സമൂഹത്തെ മനസ്സിലാക്കി കൊടുക്കുവാൻ നാമോരോരുത്തരും ബാധ്യസ്ഥരാണ്. ഈ വര്‍ഷത്തെ ലോക ക്യാന്‍സര്‍ ദിന സന്ദേശം ‘കാന്‍സര്‍ പരിചരണ അപര്യാപ്തകള്‍ നികത്താം’ (Closing the care gap) എന്നതാണ്. കാന്‍സര്‍ ചികിത്സാ രംഗത്ത് നിലനില്‍ക്കുന്ന അപര്യാപ്തകള്‍ പരിഹരിക്കുക, ചികിത്സാരംഗത്തെ വിടവുകള്‍ നികത്തുക എന്നതാണ് ഈ സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത്.

കാന്‍സര്‍ രോഗ ചികിത്സാ രംഗത്തെ വെല്ലുവിളികള്‍ നേരിടുന്നതിന് സര്‍ക്കാര്‍ ക്രിയാത്മക ഇടപെടലുകള്‍ നടത്തിവരികയാണ്. വര്‍ധിച്ചുവരുന്ന ഈ രോഗബാഹുല്യത്തെ തടയുന്നതിനായി ആരോഗ്യവകുപ്പ് കാന്‍സര്‍ സ്ട്രാറ്റജി ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് നടപ്പാക്കിവരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കാന്‍സര്‍ രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് ഒരു കാന്‍സര്‍ ബോര്‍ഡ് രൂപീകരിക്കുകയും ഈ രംഗത്തെ വിദഗ്ധരുടെ സേവനം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. ചികില്‍സയ്ക്കും പ്രതിരോധത്തിനും ബോധവത്ക്കരണത്തിനും ഒരുപോലെ പ്രാധാന്യം നല്‍കി വരുന്നു. കാന്‍സര്‍ ചികില്‍സാ കേന്ദ്രങ്ങള്‍ ശാക്തീകരിക്കുന്നതിനും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനും ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചുവരുന്നതായും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here