
വസ്തുതകള്‍ മറച്ചുവെച്ച് സില്‍വര്‍ ലൈന്‍ ഡിപിആറിനെ വിമര്‍ശിച്ച മുന്‍ എംഎല്‍എമാരായ ശബരിനാഥന്റെയും വിടി ബല്‍റാമിന്റെയും ഫെയ്സ് ബുക്ക് പോസ്റ്റുകളെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ മറുപടി.
ഉമ്മന്‍ചാണ്ടി സര്‍ക്കാരാരിന്റെ കാലത്ത് ബുള്ളറ്റില്‍ ട്രെയില്‍ പദ്ധതിക്കായി ഡിഎംആര്‍സി നടത്തിയ സര്‍വെക്കായ ചിലവഴിച്ച കോടികളുടെ കണക്കും ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.
കൂടാതെ എയര്‍ക്രാഫ്റ്റ് ഉപയോഗിച്ചുള്ള ലൈഡാര്‍ സര്‍വേയുടെ സാങ്കേതിക വിദ്യ അറിയാത്ത ആളാണോ ഇഞ്ചിനീയറിംഗ് കോളേജില്‍ പഠിച്ചിറങ്ങിയ ശബരിനാഥനെന്നും സോഷ്യല്‍ മീഡിയയില്‍ ചോദ്യങ്ങള്‍ ഉയരുകയാണ്.
ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് വീട്ടിലിരുന്നു തയ്യാറാക്കിയ സില്‍വര്‍ ലൈന്‍ ഡിപിആറിനായി സര്‍ക്കാര്‍ മുടക്കിയത് 22 േകാടിയെന്നാണ് മുന്‍ എം.എല്‍.എയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ശബരിനാഥന്റെ വിമര്‍ശനം.
സമാനമായ വിമര്‍ശനം വി.ടി.ബല്‍റാമും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ വസ്തുകള്‍ മറച്ചുവെച്ചുള്ള ഈ വിമര്‍ശനത്തെ സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ പൊളിച്ചടുക്കി. പ്രശസ്തമായ തിരുവനന്തപുരം ഇഞ്ചിനീയറിംഗ് കോളേജില്‍ പഠിച്ചിറങ്ങി, ടാറ്റ പോലൊരു സ്ഥാപനത്തില്‍ ജോലി ചെയ്ത ശബരിനാഥന് എയര്‍ക്രാഫ്റ്റ് ഉപയോഗിച്ചുള്ള ലൈഡാര്‍ സര്‍വേയുടെ സാങ്കേതിക വിദ്യ അറിയാത്തതാണേ എന്നാണ് ഇയരുന്ന പ്രധാന ചോദ്യം.
മലിനീകരണ തോത് അടിസ്ഥാനപ്പെടുത്തിയുള്ള പരിസ്ഥിതി ആഘാത പഠനം, രാത്രിയാത്ര, വിനോദസഞ്ചാരം എന്നീ സാധ്യതകള്‍ പരിശോധിച്ചുള്ള ഗതാഗത സര്‍വേയാണ് കെ-റെയിനായി സിസ്ട്രയ നടത്തിയത്.പാരീസിലെ സിസ്ട്ര ജിസി ലോകത്ത് നടത്തിയ സമാന പദ്ധതികളുടെ സര്‍വെ വിവരങ്ങള്‍ നിരത്തിയാണ് ശബരിനാഥനുള്ള മറുപടി. ചിലിയിലെ സാന്റിയാഗോ മെട്രോ, ദുബായ് മെട്രോ, മെക്സിക്കോ മെട്രോ സൗദിയിലെ മക്ക മെട്രോ,ഫാന്‍സിലെ ഗ്രാന്‍ഡ് പാരീസ് എക്സ്പ്രസ്സ് മെട്രോ തുടങ്ങിയ ലോകത്തെ ഏട്ടോളം വരുന്ന വന്‍കിട പദ്ധതികളുടെ ഡിപിആര്‍ തയ്യാറാക്കിയതും സിസ്ട്രയാണ്.
വിമര്‍ശിക്കുന്നതിന് മുന്‍പ് ഗൂഗിളില്‍ രണ്ട് മിനിറ്റ് സെര്‍ച്ച് ചെയ്യാന്‍ പോലും മിനക്കെടാത്തത് എന്തെന്നും ശബരിനാഥനോട് പലരും േചാദിക്കുന്നു. മാത്രമല്ല മുമ്പ് ഉമ്മന്‍ ചാണ്ടിയുടെ ഭരണ കാലത്ത്, ഉമ്മന്‍ചാണ്ടി സര്‍ക്കാരാരിന്റെ കാലത്ത് ബുള്ളറ്റില്‍ ട്രെയില്‍ പദ്ധതിക്കായി ഡിഎംആര്‍സി നടത്തിയ സര്‍വെയ്ക്കായി ഡിഎംആര്‍സിക്ക് നല്‍കിയത് 25 കോടി രുപയാണ്. ഈ പദ്ധതി നടപ്പിലായുമില്ല. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചിലവായ ആ 25 കോടി എവിടെയെന്നും സോഷ്യമീഡിയ ശബരിനാഥനോടും ബല്‍റാമിനോടും ചോദിക്കുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here