ആഫ്രിക്കൻ നാഷൻസ് കപ്പ് ഫുട്ബോളിന്റെ ഫൈനലിൽ ഈജിപ്ത്  സെനഗലിനെ നേരിടും

ആഫ്രിക്കൻ നാഷൻസ് കപ്പ് ഫുട്ബോളിന്റെ ഫൈനലിൽ ഈജിപ്ത്  സെനഗലിനെ നേരിടും . നിശ്ചിത സമയവും എക്സ്ട്രാ ടൈമും കഴിഞ്ഞ് പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ ആതിഥേയരായ കാമറൂണിനെ 3-1 ന് തോൽപിച്ചാണ് ഈജിപ്ത് ഫൈനലിൽ കടന്നത്.

ഞായറാഴ്ച രാത്രി 12:30 ന് കാമറൂണിലെ ഒലെംബെ സ്റ്റേഡിയത്തിലാണ് കിരീടപ്പോരാട്ടം. ടൂർണമെൻറിൽ 7 വട്ടം ജേതാക്കളാണ് ഈജിപ്ത്. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റായ സെനഗൽ ഇതേ വരെ കപ്പെടുത്തിട്ടില്ല.

ലിവർപൂളിന്റെ സെനഗൽ താരം സാദിയോ മാനേയും, ഈജിപ്ത് താരം മുഹമ്മദ് സലായും നേർക്ക് നേർ വരുന്നുവെന്നതാണ് ഫൈനലിന്റെ പ്രധാന ആകർഷണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here