ആശ്വാസമായി രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. 24മണിക്കൂറിനിടെ രാജ്യത്ത് 1,49,394 പേർക്കാണ് പുതുതായി രോഗം സ്ഥിരകരിച്ചത്. 2,46,674 പേര് രോഗമുക്തി നേടി.

അതേസമയം മരണസംഖ്യ ആയിരത്തിന് മുകളിൽ ആയി തന്നെയാണ് റിപ്പോർട്ട് ചെയ്തത്, 1072 പേരാണ് കഴിഞ്ഞദിവസം കോവിഡ് ബാധിച്ച് മരിച്ചത്. അതിനിടെ ഇന്ത്യയിൽ കൊവിഡ്  ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം അഞ്ച് ലക്ഷം കടന്നു.

2020 ജൂലൈയിലാണ് കൊവിഡ് മരണം രാജ്യത്ത് 4 ലക്ഷം കടന്നത്. അതിന് ശേഷം 217 ദിവസമെടുത്താണ് മരണസംഖ്യ 5 ലക്ഷത്തിലേക്കെത്തിയത്.  വാക്സീൻ മരണ സംഖ്യയിൽ കാര്യമായ കുറവ് വരുത്തിയിട്ടുണ്ട്.

കൊവിഡ് മൂന്നാം തരംഗത്തിൽ രാജ്യത്ത് മരിച്ചവരിൽ 90 ശതമാനം പേരും രണ്ട് ഡോസ് വാക്സീനും  സ്വീകരിക്കാത്തവരാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News