മത്സ്യത്തൊഴിലാളി സജീവന്റെ ആത്മഹത്യ; കുറ്റക്കാര്‍ ആരാണെങ്കിലും ശക്തമായ നടപടികളുണ്ടാകും, മന്ത്രി കെ രാജന്‍

പറവൂരില്‍ മത്സ്യത്തൊഴിലാളി സജീവൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കടുത്ത നടപടികളുമായി റവന്യു മന്ത്രി കെ.രാജന്‍. റവന്യു വകുപ്പില്‍ നിന്ന് ലഭിക്കേണ്ട സേവനത്തില്‍ കാലതാമസമുണ്ടായതിന്റെ പേരിലാണ് ഈ ആത്മഹത്യയെങ്കില്‍ അതിന് ഉത്തരവാദി ആരാണെങ്കിലും അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് റവന്യു മന്ത്രി പറഞ്ഞു. ഒരാഴ്ചയ്ക്കുളിൽ ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇക്കാര്യത്തില്‍ സംസ്ഥാന തലത്തില്‍ തന്നെ അന്വേഷണം പ്രഖ്യാപിച്ചു. ലാന്റ് റവന്യു ജോയിന്റ് കമ്മീഷണറിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി ഒരാഴ്ച്ചക്കുള്ളില്‍ റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിന് മന്ത്രി ഉത്തരവിട്ടു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട് ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്ന കാര്യവും ശ്രദ്ധില്‍ പെട്ടിട്ടുണ്ട്. അക്കാര്യത്തിലും അന്വേഷണം നടത്തും. അത്തരം ഏജന്റുമാര്‍ക്കെതിരേയും നടപടികളുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here