ഗള്‍ഫ് മേഖലയിലെ പ്രവാസികളായ വ്യവസായ പ്രമുഖരെ ആദരിക്കാനൊരുങ്ങി കൈരളി

ഗള്‍ഫ് മേഖലയിലെ പ്രവാസികളായ വ്യവസായ പ്രമുഖരെ ആദരിക്കാനൊരുങ്ങി കൈരളി ടിവി.

2022ലെ മികച്ച 18 വ്യവസായ പ്രമുഖരെയാണ് കൈരളി പുരസ്‌കാരം നല്‍കി ആദരിക്കുന്നത്.

ഇന്ന് ദുബായ് സമയം 10 മണിക്കും ഇന്ത്യന്‍ സമയം 12 മണിക്കുമാണ് കൈരളി എന്‍ആര്‍ഐ അവാര്‍ഡ് ചടങ്ങ് നടക്കുക. ദുബായ്‌യിലെ Samaya Ball Room – The Ritz Carlton, DIFC വെച്ചാണ് ചടങ്ങ് നടക്കുക.

മുഖ്യമന്ത്രി പിണറായി വിജയന്‍, കൈരളി ചെയര്‍മാന്‍ നടന്‍ മമ്മൂട്ടി, ജോണ്‍ ബ്രിട്ടാസ് എം പി, വ്യവസായ മന്ത്രി പി രാജീവ്, കൈരളി ടി വി ഡയറക്ടര്‍ വി കെ അഷറഫ്, ആസാദ് മൂപ്പന്‍ തുടങ്ങിയ നിരവധി പ്രമുഖരാണ് ചടങ്ങില്‍ പങ്കെടുക്കുക.

പുരസ്‌കാര ചടങ്ങില്‍ കൈരളി ആദരിക്കുന്ന വ്യവസായ പ്രമുഖരുടെ വിവരങ്ങള്‍ ചുവടെ

എബിസണ്‍ ജേക്കബ്

മേഖലയിലെ പാല്‍ , പാല്‍ ഉല്‍പ്പന്നങ്ങളുടെ വിശ്വസനീയ നാമമായ അല്‍ റവാബിയുടെ സാരഥി

ജസ്ലീം മീത്തല്‍

മിഡില്‍ ഈസ്റ്റിലെ ലോജിസ്റ്റിക് രംഗത്തെ പ്രമുഖ ഗ്രൂപ്പായ ജെനയ് ലോജിസ്റ്റിക്‌സിന്റെ മാനേജിങ് ഡയറക്ടര്‍

ആല്‍ബിന്‍ തോമസ്

യു എ ഇ യിലെ ധന വിനിമയ രംഗത്തെ വിശ്വാസ്യതയുടെ പര്യായമായ
ഹാദി എക്‌സ്പ്രസ് എക്‌സ്‌ചേഞ്ചിന്റെ ജനറല്‍ മാനേജര്‍

നുവൈസ് ചേനങ്ങാടന്‍

ഇന്ത്യയിലും യുഎഇയിലുമായി പരന്നുകിടക്കുന്ന ഇംപെക്‌സ് ഇന്നോവേഷന്‍ ജനറല്‍ ട്രേഡിങ്ങിന്റെയും കെ സി എം അപ്ലയന്‍സസിന്റെയും മാനേജിങ് ഡയറക്ടര്‍

ജമാദ് ഉസ്മാന്‍

യുഎഇയിലെ ബിസിനസ് സെറ്റപ്പ് സര്‍വീസുകളും സര്‍ക്കാര്‍ സേവനങ്ങളും
ഏതൊരാള്‍ക്കും അനായാസം ലഭ്യമാക്കുന്ന എമിറേറ്റ്‌സ് ഫസ്റ്റ് ബിസിനസ് സര്‍വീസസിന്റെ സ്ഥാപകനും ഗ്രൂപ്പ് സി ഇ ഒ

മുനീര്‍ കാവുങ്കല്‍

യുഎഇയിലെ കാര്‍ഗോ സര്‍വീസ് രംഗത്തെ പ്രമുഖ സ്ഥാപനമായ
എം ഗ്രൂപ്പ് കാര്‍ഗോയുടെ അമരക്കാരന്‍

ഷാന്‍ കടവില്‍

മത്സ്യ മാംസ ഭക്ഷ്യവസ്തുക്കളുടെ ഓണ്‍ലൈന്‍ വിപണന മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച ബ്രാന്‍ഡാണ് ഫ്രഷ് ടു ഹോം

രാജു മേനോന്‍

യുഎഇയിലെ മുന്‍നിര ഓഡിറ്റിംഗ് ആന്‍ഡ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ക്രസ്റ്റണ്‍ മേനോന്റെ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ് .

പ്രദീപ് ചന്ദ്രന്‍

ഖത്തറിലെ വാണിജ്യ രംഗത്തെ പ്രമുഖമായ ഡീലക്‌സ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും ചെയര്‍മാനും

ദിലീപ് രാധാകൃഷ്ണന്‍

വിദ്യാഭ്യാസ സേവന രംഗത്തെ പ്രമുഖ സ്ഥാപനമായ ഐ ബി എസ് ഗ്രൂപ്പിന്റെ സിഇഒ

നീലി വീട്ടില്‍ രാജീവ്

യുഎഇയിലും സാര്‍ക്ക് രാജ്യങ്ങളിലും മിന മേഖലയിലുമായി പരന്നുകിടക്കുന്ന നിരവധി സംരംഭങ്ങളുടെ അമരക്കാരന്‍

ജോണ്‍ മത്തായി

യുഎഇയിലെ ഏറ്റവും പ്രമുഖമായ ധന്യ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറും

അബ്ദുള്‍ നാസര്‍

ഒമാനിലെ പ്രശസ്തമായ അല്‍ കരാമ ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടര്‍

സുബൈര്‍ അബ്ദുല്‍റഹ്മാന്‍

പരമ്പരാഗത ബിസിനസ് മേഖലകളില്‍ നിന്നും മാറി ഇന്നവേഷന്‍ രംഗത്ത് ചുവടുറപ്പിച്ച ഫ്രഷ് നൗ , ഷെഫ് നൗ എന്നീ ഗ്രൂപ്പുകളുടെ സ്ഥാപകനും സി ഇ ഒ യും

മുഹമ്മദ് ഷാനിദ്

യുഎഇയിലെ ഗവണ്‍മെന്റ് ഡോക്യുമെന്റ് പ്രോസസിംഗ് രംഗത്തെ പ്രമുഖ നാമമായ ജുമാ അല്‍ മെഹ്രി ഗ്രൂപ്പിന്റെ സി ഇ ഓ

മുഹമ്മദ് അമീന്‍ സേട്ട്

ഒമാനിലെ സീഫുഡ് വിപണന രംഗത്തെ അതികായരായ സീ പ്രൈഡ് ഗ്രൂപ്പിന്റെ സ്ഥാപകന്‍ .

കെ പി മുഹമ്മദ്

മിഡിലീസ്റ്റില്‍ വിപുലമായ ബിസിനസ് സംരംഭങ്ങളുള്ള കെ പി ഗ്രൂപ്പ് ഇന്റര്‍നാഷനലിന്റെ മാനേജിങ് ഡയറക്ടര്‍

വി.പി.ശ്രീകുമാർ

യു എ ഇ യിലെ അറിയപ്പെടുന്ന ലാൻഡ് മാർക്കുകളിൽ ഒന്നായി മാറിയ ഷാർജയിലെ നാഷണൽ പെയിന്റ്‌സിനെ ഇത്ര മേൽ ജനകീയമാക്കിയത് ഒരു മലയാളിയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here