ചെന്നിത്തലയ്ക്ക് തിരിച്ചടി; മന്ത്രി ആര്‍ ബിന്ദുവിന് ലോകായുക്തയുടെ ക്ലീന്‍ചീറ്റ്‌

മന്ത്രി ആര്‍ ബിന്ദുവിന് ലോകായുക്തയുടെ ക്ലീന്‍ ചീറ്റ് . മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്ന് ലോകായുക്ത. ഗവര്‍ണര്‍ക്ക് മുന്നില്‍ മന്ത്രി അനാവശ്യ സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്ന് ലോകായുക്ത വ്യക്തമാക്കി.പ്രൊ ചാന്‍സിലര്‍ എന്ന നിലയില്‍ മന്ത്രി നല്‍കിയത് ശുപാര്‍ശ അല്ല അഭിപ്രായം മാത്രമാണ്.

പ്രോ ചാന്‍സിലര്‍ക്ക് അഭിപ്രായം പറയാന്‍ അവകാശം ഇല്ല എന്ന വാദത്തോട് യോജിക്കാന്‍ കഴിയില്ല. മന്ത്രി പദവി ദുരുപയോഗം ചെയ്തു എന്ന് പറയാന്‍ കഴിയില്ല. മന്ത്രി സ്വജനപക്ഷപാതം നടത്തി എന്ന് പറയാന്‍ കഴിയില്ല. മന്ത്രിക്കെതിരായ പരാതി ലോകായുക്ത തള്ളുകയും ചെയ്തു.

വിഷയത്തില്‍ രമേശ് ചെന്നിത്തലക്ക് തിരിച്ചടിയാണ്. മന്ത്രി ഗവര്‍ണര്‍ക്ക് മുകളില്‍ സമ്മര്‍ദ്ദം ചെലുത്തി എന്ന് രേഖകള്‍ പരിശോധിച്ചാല്‍ പറയാന്‍ കഴിയുന്നില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News