മന്ത്രി ആര്‍ ബിന്ദുവിന് പിഴവോ സ്വജനപക്ഷപാതമോ ഉണ്ടായിട്ടില്ല; ലോകായുക്തയുടെ വിധി ചെന്നിത്തലയ്ക്ക് തിരിച്ചടി

കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ പുനര്‍ നിയമന കേസില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവിന് പിഴവോ സ്വജനപക്ഷപാതമോ ഉണ്ടായിട്ടില്ലെന്നാണ് ലോകായുക്ത വിധി പറഞ്ഞത്. പ്രോ ചാന്‍സിലര്‍ ആയ മന്ത്രിക്ക് VC നിയമനത്തില്‍ ബന്ധം ഇല്ല , പ്രൊ ചാന്‍സിലര്‍ എന്ന നിലയില്‍ മന്ത്രി നല്‍കിയത് ശുപാര്‍ശ അല്ല അഭിപ്രായം മാത്രമാണെന്നും ലോകായുക്ത വിധി പുറപ്പെടുവിച്ചു.

മന്ത്രി ഗവര്‍ണര്‍ക്ക് മുകളില്‍ സമ്മര്‍ദ്ദം ചെലുത്തി എന്ന് രേഖകള്‍ പരിശോധിച്ചാല്‍ പറയാന്‍ കഴിയുന്നില്ലന്നും വിധിയില്‍ പറയുന്നു .കണ്ണൂര്‍ സര്‍വ്വകലാശാല ആക്റ്റ് 10( 10 ) പ്രകാരം നിലവിലുള്ള vcക്ക് പുനര്‍ നിയമനം നല്‍കാം എന്നും അതിന് പ്രായ പരിധി ബാധകം അല്ല എന്നും പറയുന്നുണ്ട്.

അതിവേഗതയില്‍ നിയമനം നടത്തിയതിന് ഗവര്‍ണറുടെ സഹായവും ഉണ്ടായിരുന്നു എന്നും വിധിയില്‍ പറയുന്നു. മന്ത്രി പദവി ദുരുപയോഗം ചെയ്തിട്ടില്ലെന്ന് വിധി പറഞ്ഞ ലോകായുക്ത കേസ് തള്ളുകയാണെന്ന് വിധി പുറപ്പെടുവിച്ചു .

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗ്ഗീസിന് അധ്യാപികയായി നിയമനം നല്‍കാന്‍ ആണ് ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കിയത് എന്ന ആരോപണം വസ്തുതാ വിരുദ്ധം എന്നും കോടതി കണ്ടെത്തി.

ഹര്‍ജിക്കാരന്‍ ആയ രമേശ് ചെന്നിത്തലക്ക് കനത്ത തിരിച്ചടി നല്‍കുന്നതാണ് . ലോകായുക്ത മുന്‍പാകെ സ്റ്റേറ്റ് അറ്റോര്‍ണി ഹാജരാക്കിയ ഗവര്‍ണറുടെ കത്തിനെ മാധ്യമങ്ങള്‍ തെറ്റിദ്ധാരണാജനകമായി വാര്‍ത്ത നല്‍കി എന്ന് ഉപലോകായുക്ത പരാമര്‍ശം നടത്തി. ഇതു വഴി തെറ്റിധരിക്കപ്പെട്ട ഗവര്‍ണര്‍ വാര്‍ത്താകുറിപ്പ് ഇറക്കില്ലെന്നും ഉപലോകായുക്ത പരാമര്‍ശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News