കെട്ടിട നിര്‍മാണ തൊഴിലാളിയെ കരാര്‍ ഉടമയും സഹോദരനും ചേര്‍ന്ന് മര്‍ദ്ധിച്ചു കൊലപ്പെടുത്തി

കെട്ടിട നിര്‍മാണ തൊഴിലാളിയെ കരാര്‍ ഉടമയും സഹോദരനും ചേര്‍ന്ന് മര്‍ദ്ധിച്ചു കൊലപ്പെടുത്തി. തിരുവല്ല കല്ലൂപ്പാറയിലാണ് കൊലപാതകം നടന്നത്. തമിഴ്നാട് മാര്‍ത്താണ്ഡം സ്വദേശി സ്റ്റീഫനാണ് കൊല്ലപ്പെട്ടത്. പ്രതികളായ മാര്‍ത്താണ്ഡം സ്വദേശികളായ സുരേഷ് ആല്‍ബിന്‍ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.

ഇന്നലെ രാത്രി പത്തോടെ തിരുവല്ല കല്ലൂപ്പാറ എന്‍ജീനീയറിംഗ് കോളേജിന് സമീപമാണ് സംഭവം നടന്നത്. തമിഴ്നാട് മാര്‍ത്താണ്ഡം സ്വദേശികളായ സ്റ്റീഫന്‍, സുരേഷ്, ആല്‍ബിന്‍ എന്നിവര്‍ ഒരുമിച്ചു കൂടി മദ്യപിച്ചു. തുടര്‍ന്ന്, സ്റ്റീഫന്‍ മുമ്പ് ജോലി ചെയ്ത കൂലിയുമായി ബന്ധപ്പെട്ട് പണത്തെ സംബന്ധിച്ച് തര്‍ക്കം ഉടലെടുക്കുകയായിരുന്നു. ഇതിനിടെയാണ് കരാര്‍ ഉടമ കൂടിയായ സുരേഷും ആല്‍ബിനും ചേര്‍ന്ന് സ്റ്റീഫനെ ക്രൂരമായി മര്‍ദ്ധിച്ചത്.

മര്‍ദ്ധനത്തിനു ശേഷം പ്രതികള്‍ പുറത്തേക്കിറങ്ങിയപ്പോള്‍ പൊലീസ് പട്രോളിങ് സംഘത്തിന്റെ മുന്നിലകപ്പെടുകയായിരുന്നു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ വിവരം വെളിപ്പെടുത്തിയത്. ഇവരുമായി സ്ഥലത്തേക്കെത്തിയപ്പോഴേക്കും സ്റ്റീഫന്‍ അബോധവസ്ഥയിലായിരുന്നു. ഉടന്‍ തന്നെസമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ നഷ്ടമായി. പ്രതികളെ പ്രാഥമിക ചോദ്യം ചെയ്യല്‍ നടത്തിയശേഷം പൊലീസ് ആറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. വൈദ്യ പരിശോധന ഉള്‍പ്പെടെ നടത്തി അന്വേഷണ സംഘം പ്രതികളുമായി തെളിവെടുപ്പു നടത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News