വാവ സുരേഷിന്റെ ആരോഗ്യ നില സാധാരണ നിലയിലേക്ക്….

മൂർഖൻ പാമ്പിൻ്റെ കടിയേറ്റു ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യ നില സാധാരണ നിലയിലേക്ക്. വാവസുരേഷിനെ ഐസിയുവിൽ നിന്നും മാറ്റി.അദ്ദേഹത്തിൻ്റെ  ഓർമശക്തിയും സംസാരശേഷിയും പൂർണമായും വീണ്ടെടുത്തതായി  ഡോക്ടർമാർ അറിയിച്ചു.

മന്ത്രി വി എൻ വാസവൻ ആശുപത്രിയിൽ എത്തി വാവസുരേഷിനെ ആരോഗ്യനില വിലയിരുത്തി. വളരെ വേഗത്തിലാണ് വാവസുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി കൈവരുന്നത്.  ഇന്നലെ വെന്റിലേറ്റർ ഇൽ നിന്നും മാറ്റിയത് കൂടാതെ ഇന്ന് ഐസിയുവിൽ നിന്നും മാറ്റി.

നിരീക്ഷണത്തിനായി ഐസിയു കോംപ്ലക്സിൽ ഉള്ള മുറിയിലേക്കാണ് മാറ്റിയത്. സുരേഷ് ഓർമശക്തിയും സംസാരശേഷിയും പൂർണമായും വീണ്ടെടുക്കുയും ചെയ്തു. മന്ത്രി വി എൻ വാസവൻ ആശുപത്രിയിൽ എത്തി വാവസുരേഷിൻ്റെ  ആരോഗ്യനില വിലയിരുത്തി.

വാവ സുരേഷ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയതിൽ  സഹോദരൻ സത്യദേവനും സന്തോഷം പങ്കുവെച്ചു. പരസഹായത്തോടെ എഴുന്നേറ്റിരുന്നു ആഹാരം കഴിക്കാൻ തുടങ്ങിയ സാഹചര്യത്തിൽ സുരേഷിനു ഉടൻ  തന്നെ ആശുപത്രി വിടാം എന്നാണ് കരുതുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News