ഭാഷാശ്രീ പുരസ്‌കാരം കൈരളിന്യൂസ് അവതാരകന്‍ സുരരാജിന്

പത്താമത് ഭാഷാശ്രീ ടെലിവിഷന്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. കൈരളി ന്യൂസ് അവതാരകന്‍ സുരരാജിനെ മികച്ച വാര്‍ത്താ അവതാരകനായി തെരഞ്ഞെടുത്തു. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാഷാശ്രീ മാസികയാണ് വിവിധ മേഖലകളിലുള്ളവര്‍ക്ക് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

ഈ മാസം 12 ന് കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പുരസ്‌കാരം സമ്മാനിക്കും. കൈരളിന്യൂസിലെ ഗുഡ്‌മോര്‍ണിംഗ് കേരളം, ആക്ഷേപഹാസ്യപരിപാടിയായ കോക്ടെയില്‍ എന്നിവയിലൂടെ ശ്രദ്ധേയനായ സുരരാജ് 14 വര്‍ഷമായി മാധ്യമരംഗത്തുണ്ട്. 2009 ല്‍ കൈരളി ടിവിയുടെ റിയാലിറ്റി ഷോ ആയ കഥപറയുമ്പോള്‍ എന്ന കഥാപ്രസംഗ പരിപാടിയിലെ ഫൈനലിസ്റ്റായിരുന്നു. കഥാപ്രസംഗത്തിന് സാംസ്‌കാരിക വകുപ്പ് ഏര്‍പ്പെടുത്തിയ ഫെലോഷിപ്പും നേടിയിട്ടുണ്ട്. കാസര്‍കോടന്‍ ഭാഷാശൈലിയില്‍ നര്‍മ്മപരിപാടികള്‍ അവതരിപ്പിച്ച് യൂട്യൂബിലും ഫേസ്ബുക്കിലും സുരരാജ് സജീവമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News