
തിരുവനന്തപുരം മംഗലപുരത്ത് ഗുണ്ടാ അക്രമം രണ്ടു പേര്‍ക്ക് വെട്ടേറ്റു. സംഭവത്തില്‍ നാലു പേരെ മംഗലപുരം പോലീസ് കസ്റ്റഡിയില്‍ എടുത്തു. മുണ്ടയ്ക്കല്‍ പണിക്കന്‍ വിള സ്വദേശികളായ സുധി, കിച്ചു എന്നിവര്‍ക്കാണ് വെട്ടേറ്റത്.
ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പരിക്കേറ്റവര്‍ ചികിത്സ തേടി. ഇന്നലെ വൈകുന്നേരം ആറു മണിക്ക് മംഗലപുരം മുല്ലശേരിയിലാണ് സംഭവം.
വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് ഫോണും പണവും അപഹരിച്ച കേസിലെ ഒന്നാം പ്രതിയായ ഷെഹിനിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലായത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here