തദ്ദേശീയർക്ക് സംവരണ നിയമം സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി; ഹരിയാന സർക്കാർ സുപ്രീംകോടതിയിൽ

ഹരിയാനയിൽ സ്വകാര്യ ജോലികളുടെ 75 ശതമാനം തദ്ദേശീയർക്ക് സംവരണം ചെയ്തുക്കൊണ്ടുള്ള നിയമം സ്റ്റേ ചെയ്ത ഹൈക്കോടതി നടപടിക്കെതിരെ ഹരിയാന സർക്കാർ സുപ്രീംകോടതിയിൽ.

90 സെക്കന്റ് മാത്രം വാദം കേട്ടാണ് പഞ്ചാബ്-ഹരിയാന ഹൈക്കോടതി നിയമം സ്റ്റേ ചെയ്തതെന്ന് ഹരിയാന സർക്കാർ പരാതി ഉന്നയിച്ചു. ഹരിയാന സർക്കാരിന്റെ ഹർജി തിങ്കളാഴ്ച്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ പറഞ്ഞു. മുപ്പതിനായിരം രൂപയ്ക്ക് താഴെ ശമ്പളം ലഭിക്കുന്ന സ്വകാര്യ ജോലികളുടെ 75 ശതമാനം ഹരിയാന സ്വദേശികൾക്ക് സംവരണം ചെയ്യുന്നതാണ് നിയമം. മനോഹർലാൽ ഖട്ടർ സർക്കാരിന്റെ വിവാദ നടപടി, ഭരണഘടനാ വിരുദ്ധമാണെന്ന ഹർജിയിലായിരുന്നു ഹൈക്കോടതി ഇടപെടൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News