ഇ ബുൾജറ്റ് സഹോദരന്മാർക്ക് തിരിച്ചടി ; വാഹനത്തിലെ മുഴുവൻ അനധികൃത ഫിറ്റിങ്ങുകളും നീക്കം ചെയ്യണമെന്ന് കോടതി

വാഹനത്തിന് രൂപമാറ്റം വരുത്തിയ കേസിൽ വ്ളോഗർമാരായ ഇ ബുൾജറ്റ് സഹോദരന്മാർക്ക് തിരിച്ചടി.വാഹനത്തിലെ മുഴുവൻ അനധികൃത ഫിറ്റിങ്ങുകളും നീക്കം ചെയ്യണമെന്ന് തലശ്ശേരി അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.

ഉടമയുടെ സ്വന്തം ചെലവിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ അനധികൃത ഫിറ്റിങ്ങുകൾ നീക്കം ചെയ്യണമെന്നാണ് ഉത്തരവ്. അതിന് ശേഷം പൊലീസ് സ്റ്റേഷനിൽ തന്നെ വാഹനം സൂക്ഷിക്കണം.

ആറ് മാസത്തേക്ക് താൽക്കാലികമായി റദ്ദാക്കപ്പെട്ട രജിസ്ട്രേഷൻ സ്ഥിരമായി റദ്ദാക്കപ്പെടാതിരിക്കാൻ നടപടി ക്രമങ്ങൾ കൃത്യമായി പാലിക്കണമെന്നും കോടതി ഉത്തരവിട്ടു. വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് വ്ളോഗർമാർ സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News