പാർലമെൻ്റിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം

പാർലമെൻ്റിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം ശക്തമായി.തമിഴ്നാട് സർക്കാരിന്‍റെ നീറ്റ് വിരുദ്ധ ബിൽ ഗവർണർ തിരിച്ചയച്ചതിലാണ് ഡിഎംകെ, കോൺഗ്രസ്, തൃണമൂൽ എംപിമാർ സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചത്.

വിഷയം പാർലമെൻ്റിൻ്റെയോ കേന്ദ്ര സർക്കാരിൻ്റെയോ പരിഗണനയ്ക്ക് വരാത്തതിനാൽ ചർച്ച ചെയ്യാൻ കഴിയില്ല എന്ന് ഉപരാഷ്ട്രപതി നിലപാട് സ്വീകരിച്ചു.

നന്ദി പ്രമേയ ചർച്ചയ്ക്കിടെ വിഷയം ചർച്ച ചെയ്യാമെന്ന് ഉപരാഷ്ട്രപതി അറിയിച്ചെങ്കിലും പ്രതിഷേധിച്ച എംപിമാർ സഭ ബഹിഷ്കരിച്ചു. പെഗാസസ് വിഷയം ചർച്ചക്ക് എടുക്കണമെന്ന പ്രതിപക്ഷത്തിൻ്റെ ആവശ്യവും സഭാ അധ്യക്ഷൻ തള്ളി.

പെഗാസസ് വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ് എന്ന പതിവ് വാദം ഉന്നയിച്ചാണ് ചർച്ചയ്ക്ക് സഭാധ്യക്ഷൻ അനുമതി നിഷേധിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here