പാലക്കാട് തോക്കും തിരകളുമായി യുവാവ് അറസ്റ്റില്‍

പാലക്കാട് ഒറ്റപ്പാലം നഗരത്തിലെ ബാര്‍ഹോട്ടലില്‍ തോക്കും തിരകളുമായി യുവാവ് അറസ്റ്റില്‍. സൗത്ത്പനമണ്ണ കളത്തില്‍ വീട്ടില്‍ മഹേഷാണ് അറസ്റ്റിലായത്. ലൈസന്‍സ് ഇല്ലാത്ത നാടന്‍ തോക്കും മൂന്നുതിരകളുമാണ് ഇയാളില്‍നിന്ന് കണ്ടെടുത്തത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.

പിടിച്ചെടുത്ത തോക്കും തിരകളും ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. ഒറ്റപ്പാലം ഡിവൈഎസ്പി വി സുരേഷ്, സി ഐ വി ബാബുരാജന്‍ എന്നിവരുടെ നേതൃത്വത്തിലാിയരുന്നു പരിശോധന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here