കൊവിഡ് മൂന്നാം തരംഗം നേരിടാൻ കൃത്യമായ മുന്നൊരുക്കം കേരളം നടത്തി ; മന്ത്രി വീണാ ജോർജ്

മൂന്നാം തരംഗത്തെ നേരിടാൻ കൃത്യമായ മുന്നൊരുക്കം കേരളം നടത്തിയിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കേന്ദ്രം നിർദേശിച്ച പരിശോധനാ രീതിയാണ് നടപ്പാക്കിയത്.

പരിശോധന കൂടുതൽ നടക്കുന്നത് കേരളത്തിലാണെന്നും അപ്പോൾ സ്വാഭാവികമായി കേസുകൾ കൂടുമെന്നും മന്ത്രി പറഞ്ഞു.ഫെബ്രുവരി രണ്ടാം വാരം കേസ് നിരക്ക് കുറയുമെന്നും മന്ത്രി വ്യക്തമാക്കി.

കൊവിഡ് മരണം സംബന്ധിച്ച് കേന്ദ്ര മാനദണ്ഡ പ്രകാരമാണ് കേരളം പ്രവർത്തിക്കുന്നത്. മാനദണ്ഡം മാറ്റിയതിന് ശേഷമാണ് മരണത്തിൽ എണ്ണം കൂടിയത്. കൊവിഡ് മരണ സഹായം ലഭിക്കാൻ അർഹതയുള്ള എല്ലാവർക്കും ലഭിക്കണം.ഇതാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

ഇതിൽ ഒരു ആശങ്കയ്ക്കും അടിസ്ഥാനമില്ല. കൊവിഡ് മരണത്തിൽ എല്ലാ കാര്യങ്ങളും പരിശോധിക്കണമെന്നും ഇത് സർക്കാരിന്റെ സമീപനമാണെന്നും മന്ത്രി വീണാ ജോർജ് കൂട്ടിച്ചേര്‍ത്തു.

കൊവിഡ് മൂന്നാം തരംഗത്തിൽ വ്യാപന തോത് കുറയുന്നുണ്ട്. അവസാന ആഴ്ചയിലെ വ്യാപന തോത് 10% ആണെന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് 3.2 % ആണെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.

കേരളം ഏറ്റവും അധികം പ്രവാസികൾ ഉള്ള ഇടമാണെന്നും എല്ലാ വിധ അഭിപ്രായം തേടിയ ശേഷമാണ് പ്രവാസികളുടെ ക്വാറന്റൈൻ ഇളവ് സംബന്ധിച്ച തീരുമാനം എടുത്തതെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel