തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയില്‍ നിന്നൊഴിവാക്കി

തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയില്‍ നിന്നൊഴിവാക്കി. സംസ്ഥാനത്തെ കൊവിഡ് സാഹചര്യവും നിയന്ത്രണങ്ങളും വിലയിരുത്താന്‍ ഇന്ന് ചേര്‍ന്ന അവലോകന യോഗമാണ് തിരുവനന്തപുരം ജില്ലയെ ബി കാറ്റഗറിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ഇതോടെ കൊല്ലം ജില്ല മാത്രമായിരിക്കും കര്‍ശന നിയന്ത്രണങ്ങള്‍ ബാധകമായ കൊല്ലം ജില്ലയില്‍ ഉള്‍പ്പെടുക.

മലപ്പുറവും കോഴിക്കോടും എ കാറ്റഗറയിലാണ്. ബാക്കി ജില്ലകളെല്ലാം ബി കാറ്റഗറിയിലും. ഒരു കാറ്റഗറിയിലും ഉള്‍പ്പെടാത്തതിനാല്‍ കാസര്‍കോട് ജില്ലയില്‍ പൊതുവിലുള്ള കൊവിഡ് പ്രോട്ടോക്കോള്‍ മാത്രമേ ഉണ്ടാവൂ. കൊവിഡ് കേസുകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും പൂര്‍ണമായും തുറക്കാനുള്ള സാഹചര്യവും അവലോകനയോഗം ചര്‍ച്ചയായി.

സംസ്ഥാനത്തെ കൊവിഡ് വ്യാപനം പാരമ്യഘട്ടത്തില്‍ നിന്നും താഴോട്ട് വരുന്നുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍. കേസുകളില്‍ കുറവ് വരുന്ന മുറയ്ക്ക് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ കൊണ്ടു വരാം എന്നാണ് സര്‍ക്കാരിന്റെ നിലപാട്. അതിനാല്‍ അടുത്ത ആഴ്ചയോടെ വിപുലമായ ഇളവുകള്‍ വന്നേക്കും. അതേസമയം സി കാറ്റഗറിയില്‍ നിന്നും ഒഴിവാക്കപ്പെടുന്നതോടെ തിരുവനന്തപുരം ജില്ലയില്‍ കൂടുതല്‍ ഇളവുകള്‍ നിലവില്‍ വരും. സിനിമാ തീയേറ്ററുകളും ജിംനേഷ്യവും തുറക്കാന്‍ ഇതോടെ സാധിക്കും. സി കാറ്റഗറിയില്‍ അവശേഷിക്കുന്ന ഏക ജില്ലയായ കൊല്ലത്ത് അതേസമയം കടുത്ത നിയന്ത്രണങ്ങള്‍ തുടരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News