ഹിന്ദുത്വ വിരുദ്ധതയെന്നാൽ മതവിശ്വാസത്തിന് എതിരല്ല; സിപിഐഎം കരട് രാഷ്ട്രീയ പ്രമേയം

ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം അംഗീകരിക്കുന്നുവെന്ന് സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കരട് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. മത വിശ്വാസികളെ അകറ്റി നിർത്തില്ലെന്നും ഹിന്ദുത്വ വിരുദ്ധതയെന്നാൽ മതവിശ്വാസത്തിന് എതിരല്ലെന്നും സിപിഐഎം കരട് രാഷ്ട്രീയ പ്രമേയത്തിലുണ്ട്.

ബിജെപി സർക്കാരിന്റേത് അമേരിക്കയ്ക്ക് മുൻപിൽ പൂർണമായി കീഴടങ്ങിയ നിലപാടാണെന്ന് രാഷ്ട്രീയ പ്രമേയം പുറത്തിറക്കിക്കൊണ്ട് സീതാറാം യെച്ചൂരി പറഞ്ഞു. 2019 മുതൽ ബിജെപി സർക്കാർ ഹിന്ദു രാഷ്ട്ര അജണ്ട നടപ്പാക്കാൻ തീവ്രമായി ശ്രമിക്കുന്നു.

ബിജെപിയെ തോൽപ്പിക്കുകയും ഒറ്റപ്പെടുത്തുകയുമാണ് സി പി ഐ എമ്മിന്റെ മുഖ്യ ലക്ഷ്യം. പാർലമെന്റിൽ എല്ലാ മതേതര കക്ഷികളുമായി യോജിച്ച് പ്രവർത്തിക്കുമെന്നും രാഷ്ട്രീയ പ്രമേയം വിശദീകരിക്കുന്നു. വര്‍ഗീയതയ്‌ക്കെതിരെ ജനാധിപത്യ പാര്‍ട്ടികളെ അണിനിരത്തുമെന്നും ബിജെപി ജനാധിപത്യത്തെ അടിച്ചമര്‍ത്തുന്നുവെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here