കേരളത്തോടുള്ള റെയില്‍വേയുടെ ചിറ്റമ്മനയം വീണ്ടും വെളിവാകുന്നു; ജോണ്‍ ബ്രിട്ടാസ് എം പി

നേമം സാറ്റലൈറ്റ് ടെര്‍മിനല്‍ വൈകുന്നതില്‍ നടപ്പ് രാജ്യസഭാ സമ്മേളനത്തില്‍ ജോണ്‍ ബ്രിട്ടാസ് എം പി റെയില്‍വേ മന്ത്രാലയത്തോട് രേഖാമൂലം ഉന്നയിച്ച ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാതെ റെയില്‍വേ മന്ത്രാലയം. 2008 സാമ്പത്തിക വര്‍ഷത്തിലെ റെയില്‍വേ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയായ തിരുവനന്തപുരം-നേമം സാറ്റലൈറ്റ് ടെര്‍മിനലിന്റെ ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് (ഡിപിആര്‍) പോലും 15 വര്‍ഷമായിട്ടും റെയില്‍വേ പരിശോധിച്ച് കഴിഞ്ഞിട്ടില്ല എന്ന വിചിത്ര വാദമാണ് റെയില്‍വേ ചോദ്യത്തിന് മറുപടിയായി നല്‍കിയത്.

ജോണ്‍ ബ്രിട്ടാസ് എംപിയുടെ കുറിപ്പ്

കേരളത്തോടുള്ള റെയില്‍വേയുടെ ചിറ്റമ്മനയം വീണ്ടും വെളിവാകുന്നു. 2008 സാമ്പത്തിക വര്‍ഷത്തിലെ റെയില്‍വേ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയായ തിരുവനന്തപുരം-നേമം സാറ്റലൈറ്റ് ടെര്‍മിനലിന്റെ ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് (ഡിപിആര്‍) പോലും 15 വര്‍ഷമായിട്ടും റെയില്‍വേ പരിശോധിച്ച് കഴിഞ്ഞിട്ടില്ല എന്ന വിചിത്ര വാദമാണ് റെയില്‍വേ ഇപ്പോള്‍ മുന്നോട്ടുവയ്ക്കുന്നത്. 2008ലും അതിനു ശേഷവുമുള്ള റെയില്‍വേ ബജറ്റുകളില്‍ പ്രഖ്യാപിക്കപ്പെട്ട മറ്റു സംസ്ഥാനങ്ങള്‍ക്കുള്ള മിക്കവാറും എല്ലാ പദ്ധതികളും വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ പൂര്‍ത്തിയായ സ്ഥാനത്താണ് കേരളത്തിന് ഈ ഗതികേട്.

ദീര്‍ഘകാലത്തെ പ്രക്ഷോഭത്തിനു ശേഷം 2019 മാര്‍ച്ചില്‍ റെയില്‍വേ മന്ത്രി തന്നെ തറക്കല്ലിട്ട പദ്ധതിക്കാണ് ഈ ദുര്യോഗം എന്നത് കേരളത്തോടുള്ള റെയില്‍വേയുടെയും കേന്ദ്ര ഗവണ്‍മെന്റിന്റേയും നയം വ്യക്തമാക്കുന്നുണ്ട്. ഇത് സംബന്ധിച്ച് നടപ്പ് രാജ്യസഭാ സമ്മേളനത്തില്‍ ഞാന്‍ റെയില്‍വേ മന്ത്രാലയത്തോട് രേഖാമൂലം ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി നിരവധി വര്‍ഷങ്ങള്‍ക്ക് മുമ്പ് തയ്യാറാക്കിയ ഡിപിആര്‍ ഇപ്പോഴും പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും (!) ആയതിനാല്‍ പദ്ധതി അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നുമുള്ള തൊടുന്യായങ്ങളാണ് റെയില്‍വേ നല്‍കിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel