വന്ദേ ഭാരത് ട്രെയിനുകൾ കെ റെയിലിനു ബദൽ ആകില്ലെന്ന് ആവര്‍ത്തിച്ച് ഇ ശ്രീധരന്‍ ; ശ്രീധരനെ തടസ്സപ്പെടുത്തി വി മുരളീധരൻ

കെ റെയിൽ പദ്ധതിയുടെ ഡി പി ആറിൽ പുതുക്കൽ ഉണ്ടായാൽ കേന്ദ്ര അനുമതി ലഭിക്കുമെന്ന് മെട്രോമാൻ ഇ ശ്രീധരൻ. ഡിപിആർ പുതുക്കി നൽകിയാൽ കെ റെയിൽ പ്രായോഗികമാണെന്നും വന്ദേ ഭാരത് ട്രെയിനുകൾ കെ റെയിലിനു ബദൽ ആകില്ലെന്നും ഇ ശ്രീധരൻ പറഞ്ഞു.വന്ദേ ഭാരത് കെ റെയിലിനു ബദലാകില്ലെന്ന ഇ ശ്രീധരന്റെ മറുപടിയിൽ ഇടപെട്ട് വി മുരളീധരൻ.

കെ റെയിലുമായി ബന്ധപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം നടന്ന വർത്താ സമ്മേളനത്തിലാണ് വന്ദേ ഭാരത് കെ റെയിലിനു ബദൽ അല്ലെന്ന് ഇ ശ്രീധരൻ വ്യക്തമാക്കിയത്. വന്ദേ ഭാരത് കെ റെയിലിനു ബദൽ ആകില്ലെന്ന് ഇ ശ്രീധരൻ പറഞ്ഞതോടെ കേന്ദ്ര മന്ത്രി വി മുരളീധരൻ ഇ ശ്രീധരന്റെ മറുപടി മുഴുമിക്കാൻ സമ്മതിക്കാതെ ഇടപെടുകയായിരുന്നു.

കെ റെയിലിന് അനുമതി ഇല്ലെന്ന തരത്തിൽ കോൺഗ്രസ്സും ബിജെപിയും പ്രചാരണം ആരംഭിച്ചതിനിടെയാണ് ഡി പി ആറിൽ ചില മാറ്റങ്ങൾ വരുത്തിയാലും പുതിയ പഠനങ്ങൾ ഉൾപ്പെടുത്തിയാലും അനുമതി ലഭിക്കുമെന്ന് ഇ ശ്രീധരൻ വ്യക്തമാക്കിയത്. കെ റെയിലിന്റെ കൂടുതൽ പഠനങ്ങൾ പൂർത്തിയാക്കുന്നതിനിടെയാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടുമായി കോൺഗ്രസും ബിജെപിയും രംഗത്തെത്തിയത്.ഈ വാദങ്ങൾക്കുള്ള മറുപടി കൂടിയാണ് ഇ ശ്രീധരന്റെ വെളിപ്പെടുത്തൽ.

വന്ദേ ഭാരത് ട്രെയിനുകൾ കെ റെയിലിന് പകരം കൊണ്ട് വരണമെന്ന് കോൺഗ്രസ്സും ബിജെപിയും ആവശ്യപ്പെട്ടിരുന്നു. 20 മിനിറ്റിൽ ഒരു ട്രെയിൻ എന്ന നിലയിലാണ് കെ റയിൽ പ്രവർത്തിക്കുക. എന്നാൽ വന്ദേ ഭാരത് ട്രെയിന് ഈ രീതിയിൽ പ്രവർത്തിക്കാൻ സാധിക്കില്ലെന്നും 180 km/hour വേഗത്തിൽ കേരളത്തിൽ വന്ദേ ഭാരത് ട്രെയിൻ ഓടില്ല എന്ന യഥാർഥ്യവും മറ നീക്കി പുറത്ത് വരികയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News