
കേന്ദ്ര ബജറ്റ് കേരളത്തെ അവഗണിച്ചുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളം ഇന്ത്യൻ യൂണിയൻ്റെ ഭാഗം അല്ല എന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചതെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
എയിംസ്, ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട്, റെയിൽവേസോൺ, തിരുവനന്തപുരം റെയിൽവെ മെഡിക്കൽ കോളേജ് എന്നിവ അനുവദിച്ചില്ല. കേരളത്തോട് സ്വീകരിച്ച സമീപനം തിരുത്താൻ ബിജെപി സമ്മർദ്ദം ചെലുത്തണമെന്നും കോടിയേരി പറഞ്ഞു.
രാഷ്ട്രീയ വ്യത്യാസം ഇല്ലാതെ എല്ലാവരും ഒറ്റക്കെട്ടായി ഈ അവഗണനക്ക് എതിരെ രംഗത്ത് വരണം.കേരളത്തിലെ എംപിമാർ ഇത് ഉന്നയിക്കാൻ തയ്യാറാവണം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇതിനെതിരെ പ്രചരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here