ഹിന്ദുത്വ വര്‍ഗീയതയ്ക്കെതിരെ വിശാല മതനിരപേക്ഷ ഐക്യം കെട്ടിപ്പടുക്കണമെന്ന് സിപിഐഎം കരട് രാഷ്ട്രീയ പ്രമേയം

ഹിന്ദുത്വ വര്‍ഗീയതയ്ക്കെതിരെ വിശാല മതനിരപേക്ഷ ഐക്യം കെട്ടിപ്പടുക്കണമെന്ന് സിപിഐഎം കരട് രാഷ്ട്രീയ പ്രമേയം. കോൺഗ്രസുമായി രാഷ്ട്രീയ സഖ്യം സാധ്യമല്ല. മതനിരപേക്ഷ ശക്തികളുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കും. ബിജെപിയെ ഒറ്റപ്പെടുത്താന്‍ പാര്‍ട്ടി സ്വതന്ത്രമായി കരുത്താര്‍ജിക്കണമെന്നും  രാഷ്ട്രീയ പ്രമേയം.

ഏപ്രിലില്‍ കണ്ണൂരില്‍ നടക്കുന്ന സിപിഐഎം 23ആം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയമാണ് വിശദമായ ചര്‍ച്ചകള്‍ക്കും ഭേദഗതികള്‍ക്കുമായി പ്രസിദ്ധീകരിച്ചത്.

എട്ട് വര്‍ഷത്തെ ബിജെപി ഭരണം വര്‍ഗീയ കോര്‍പ്പറേറ്റ് ഐക്യം ശക്തിപ്പെടുത്തിയെന്നും ഇതിനെ ചെറുത്ത് തോല്‍പ്പിക്കാന്‍ വിശാല ഇടത് മതനിരപേക്ഷ സംഖ്യം ശക്തിപ്പെടുത്തണമെന്ന് രാഷ്ട്രീയ പ്രമേയം വ്യക്തമാക്കുന്നു.

പാര്‍ട്ടിയുടെ സ്വതന്ത്രമായ കരുത്തും ഇടത് പക്ഷത്തിന്‍റെ സ്വാധീനവും വര്‍ധിപ്പിക്കണമെന്ന് നിര്‍ദേശിക്കുന്ന പ്രമേയം കോൺഗ്രസുമായി രാഷ്ട്രീയ സഖ്യം സാധ്യമല്ലെന്ന് പ്രഖ്യാപിക്കുന്നു..

 മതേതര പാർടിയെന്ന്‌ അവകാശപ്പെടുമ്പോഴും ഹിന്ദുത്വ ശക്തികൾക്കെതിരായി ആശയപരമായ വെല്ലുവിളി കാര്യക്ഷമായി ഉയർത്താൻ കോൺഗ്രസിനാകുന്നില്ല.  ദേശീയതലത്തിൽ ദുർബലപ്പെട്ട കോൺഗ്രസിന്‌ ഹിന്ദുത്വത്തിനെതിരെ മറ്റ്‌ മതേതര പ്രതിപക്ഷ കക്ഷികളെ അണിനിരത്താൻ സാധിക്കില്ലെന്ന് പ്രമേയം വിലയിരുത്തുന്നു.പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള സഖ്യം ആ പാര്‍ട്ടികളുടെ ബിജെപിയോടും സിപിഐഎമ്മിനോടുമുള്ള നിലപാടിനെ ആശ്രയിച്ചിരിക്കും.

വര്‍ഗ ബഹുജന സമരങ്ങളെ പാര്‍ട്ടി പിന്തുണയ്ക്കും. തൊ‍ഴിലാളി – കര്‍ഷക ഐക്യം ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കും രാഷ്ട്രീയ പ്രമേയം പിന്തുണ  പ്രഖ്യാപിക്കുന്നു.

മാര്‍ച്ച് 10ന് മുന്‍പായി കരട് രാഷ്ട്രീയ പ്രമേയത്തില്‍ എല്ലാവര്‍ക്കും ഭേദഗതികള്‍ സമര്‍പ്പിക്കാം. ഭേദഗതികള്‍ ചര്‍ച്ച ചെയ്ത് ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ് രാഷ്ട്രീയ പ്രമേയത്തിന് അന്തിമ രൂപം നല്‍കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News