ക്യാൻസർ രോഗികളുടെ മികച്ച ചികിത്സ ഉറപ്പുവരുത്തുന്നതിന് വേണ്ട നടപടികളുമായി കേരളം മുന്നോട്ടു പോകും; മുഖ്യമന്ത്രി

ക്യാൻസർ ചികിത്സാ കേന്ദ്രങ്ങൾ ശാക്തീകരിക്കുന്നതിനും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനും വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് മഹാമാരിയുടെ കാലത്ത് ക്യാൻസർ രോഗികൾ നേരിടുന്ന പ്രയാസങ്ങൾ കണക്കിലെടുത്ത് വീടുകൾക്ക് അടുത്തുതന്നെ ചികിത്സ ലഭ്യമാകാൻ വേണ്ട സൗകര്യങ്ങൾ സർക്കാർ ഒരുക്കിയിരുന്നു.

ഇതേ പ്രതിബദ്ധതയോടെയും നിശ്ചയദാർഢ്യത്തോടെയും ക്യാൻസർ രോഗനിവാരണത്തിനും ക്യാൻസർ രോഗികളുടെ മികച്ച ചികിത്സ ഉറപ്പുവരുത്തുന്നതിനും വേണ്ട നടപടികളുമായി കേരളം മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പിൻറെ പൂർണരൂപം

ഇന്നു ലോക ക്യാൻസർ ദിനത്തിൽ ആർ.സി.സിയുടെ പുലയനാർ കോട്ടയിലുള്ള രണ്ടാം ക്യാമ്പസിൽ പ്രിവൻ്റീവ് ഓങ്കോളജി ഒ.പി.യുടേയും പരിശീലന കേന്ദ്രത്തിൻ്റേയും പ്രവർത്തനം ആരംഭിക്കുകയാണ്. ‘ക്യാൻസർ പരിചരണത്തിലേയും ചികിത്സാരംഗത്തേയും അപര്യാപ്തതകൾ നികത്തുക’ എന്ന ക്യാൻസർ ദിനം മുന്നോട്ടു വയ്ക്കുന്ന ലക്ഷ്യം നിറവേറ്റുന്നതിനായി കേരളം നടത്തിവരുന്ന പ്രവർത്തനങ്ങൾക്ക് ഇതു കരുത്തു പകരും.

പ്രതിവർഷം അറുപതിനായിരത്തോളം ക്യാൻസർ രോഗികളാണ് സംസ്ഥാനത്ത് പുതുതായി രജിസ്റ്റർ ചെയ്യുന്നത്. ക്യാൻസർ രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവ് നിയന്ത്രിക്കുന്നതിനായി ക്യാൻസർ സ്ട്രാറ്റജി ആക്ഷൻ പ്ലാൻ രൂപീകരിച്ച് നടപ്പിലാക്കി വരുന്നുണ്ട്. ഇതിൻ്റെ ഭാഗമായി സംസ്ഥാനത്ത് ക്യാൻസർ രോഗനിയന്ത്രണ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് ഒരു ക്യാൻസർ ബോർഡ് രൂപീകരിക്കുകയും ഈ രംഗത്തെ വിദഗ്ദ്ധരുടെ സേവനം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. ചികിത്സയ്ക്ക് എന്നപോലെ പ്രതിരോധത്തിനും ബോധവത്ക്കരണത്തിനും വലിയ പ്രാധാന്യം നൽകി വരുന്നു.

ക്യാൻസർ ചികിത്സാ കേന്ദ്രങ്ങൾ ശാക്തീകരിക്കുന്നതിനും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനും വേണ്ട നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ട്. കോവിഡ് മഹാമാരിയുടെ കാലത്ത് ക്യാൻസർ രോഗികൾ നേരിടുന്ന പ്രയാസങ്ങൾ കണക്കിലെടുത്ത് വീടുകൾക്ക് അടുത്തുതന്നെ ചികിത്സ ലഭ്യമാകാൻ വേണ്ട സൗകര്യങ്ങൾ സർക്കാർ ഒരുക്കിയിരുന്നു. ഇതേ പ്രതിബദ്ധതയോടെയും നിശ്ചയദാർഢ്യത്തോടെയും ക്യാൻസർ രോഗനിവാരണത്തിനും ക്യാൻസർ രോഗികളുടെ മികച്ച ചികിത്സ ഉറപ്പുവരുത്തുന്നതിനും വേണ്ട നടപടികളുമായി കേരളം മുന്നോട്ടു പോകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News