പ്രവാസികള്‍ക്ക് ആശ്വാസം; പരിശാധനയിലും ക്വാറന്റൈനിലും ഇളവ് വരുത്തി സംസ്ഥാന സര്‍ക്കാര്‍

പ്രവാസികളുടെ പരിശോധനയിലും ക്വാറന്റൈനിലും ഇളവ് വരുത്തി സംസ്ഥാന സര്‍ക്കാര്‍. രോഗ ലക്ഷണം ഉള്ളവര്‍ മാത്രം പരിശോധന നടത്തിയാലും ക്വാറന്റൈനില്‍ കഴിഞ്ഞാലും മതി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രവാസികളുമായി അടക്കം വിശദമായ പരിശോധന നടത്തിയാണ് സര്‍ക്കാര്‍ തീരുമാനമെന്ന് ആരോഗ്യമന്ത്രിയും പ്രതികരിച്ചു.

നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെയും അന്താരാഷ്ട്ര യാത്രികരെയും കൊവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം പരിശോധിച്ചാല്‍ മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം. രോഗലക്ഷണമുള്ളവര്‍ക്ക് മാത്രമാകും ഇനി മുതല്‍ സമ്പര്‍ക്കവിലക്ക് ഉണ്ടാകു. അന്താരാഷ്ട്ര യാത്രികര്‍ യാത്ര കഴിഞ്ഞതിന്റെ എട്ടാമത്തെ ദിവസം ആര്‍.ടി.പി.സി.ആര്‍. ചെയ്യണമെന്ന നിലവിലെ മാനദണ്ഡം മാറ്റണമെന്ന ആരോഗ്യവിദഗ്ധ സമിതിയുടെ നിര്‍ദ്ദേശം കൊവിഡ് അവലോകന യോഗം അംഗീകരിച്ചിരുന്നു. വിമാനത്താവളങ്ങളില്‍ റാപ്പിഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള ടെസ്റ്റുകള്‍ക്ക് അന്യായമായ നിരക്ക് ഈടാക്കാന്‍ പാടില്ല. പ്രവാസികള്‍ക്ക് താങ്ങാന്‍ പറ്റുന്ന നിരക്ക് മാത്രമെ ഈടാക്കാവൂ. ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിനോടും നിര്‍ദ്ദേശിച്ചു.

എന്നാല്‍ പ്രവാസികള്‍ക്ക് നല്‍കിയ ഇളവിനെയും രാഷ്ട്രീയമായി ഉപയോഗിക്കാനാണ് പ്രതിപക്ഷ നീക്കം. പ്രവാസികള്‍ക്ക് നല്‍കിയ ഇളവില്‍ എല്ലാ വിധ അഭിപ്രായവും തേടിയ ശേഷമാണ് തീരുമാനമെന്ന് ആരോഗ്യമന്ത്രിയും പ്രതികരിച്ചു.

പരിശോധനയിലും കൊവിഡ് മരണത്തിലും ഉണ്ടായ കേന്ദ്രവിമര്‍ശനം ദൗര്‍ഭാഗ്യകരമാണ്. തെരഞ്ഞെടുപ്പുകളൊക്കെ വരികയായതിനാല്‍ കേരളം ഇങ്ങനെയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം നടക്കും. മഹാമാരിയുടെ ഘട്ടത്തില്‍ കാര്യങ്ങള്‍ രാഷ്ട്രീയമായി കാണരുതെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News