ലോകായുക്ത വിധി സ്വാഗതാർഹം; കോടിയേരി ബാലകൃഷ്ണൻ

ലോകായുക്തയുടെ ഇന്നത്തെ വിധിയോടെ ആര്‍ ബിന്ദുവിനെതിരായ എല്ലാ പ്രചരണവും ഇല്ലതായതായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. വിധി സ്വാഗതം ചെയ്യുന്നതായും കോടിയേരി പറഞ്ഞു. ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് സിപിഐ ഉയര്‍ത്തിയ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കും.

പരിഹരിക്കാൻ കഴിയാത്ത ഒരു പ്രശ്നവും ഇരു പാർട്ടികൾ തമ്മിലും ഇല്ല. എന്നാല്‍ മന്ത്രിസഭയിൽ ചർച്ച വന്നപ്പോൾ ആരും എതിർപ്പ് ഉന്നയിച്ചില്ലെന്നും കോടിയേരി ചൂണ്ടികാട്ടി. എന്നാല്‍ ലോകായുക്ത വിഷയത്തില്‍ കെടി ജലീലിൻ്റ അഭിപ്രായം സിപിഐഎമ്മിൻ്റെ അഭിപ്രായം അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെ റെയിലിന് കേന്ദ്രം അനുമതി നിഷേധിച്ചു എന്ന വാദം തെറ്റാണെന്ന് കോടിയേരി വ്യക്തമാക്കി.

സെമി ഹൈസ്പീഡ് ട്രെയിൻ അല്ല, ഹൈസ്പീഡ്ട്രെയിൻ ആണ് വേണ്ടത് എന്നാണ് കെപിസിസി പ്രസിഡൻറ് പറയുന്നത്. കോൺഗ്രസിന്‍റെ നിലപാട് സങ്കുചിതമാണെന്ന് കോടിയേരി പറഞ്ഞു. ബജറ്റില്‍ കേരളം ഇന്ത്യൻ യൂണിയൻ്റെ ഭാഗം അല്ല എന്ന നിലപാട് ആണ് കേന്ദ്രം സ്വീകരിച്ചത്  കേരളത്തോട് സ്വീകരിച്ച സമീപനം തിരുത്താൻ ബിജെപി സമ്മർദ്ദം ചെലുത്തണം. രാഷ്ട്രീയ വ്യത്യാസം ഇല്ലാതെ എല്ലാവരും ഒറ്റക്കെട്ടായി ഈ അവഗണനക്ക് എതിരെ രംഗത്ത് വരണം. കൊവിഡ് നിയന്ത്രണം നോക്കി സിപിഐഎം സമ്മേളനം നടത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News