മാരക ലഹരി വസ്തുവുമായി കോൺഗ്രസ്സ് പ്രവർത്തകൻ പിടിയിൽ

മാരക ലഹരിവസ്തുവായ എം ഡി എം എ യുമായി നഗരസഭ കൗൺസിലരുടെ സഹോദരനായ കോൺഗ്രസ്സ് പ്രവർത്തകൻ കണ്ണൂരിൽ പിടിയിൽ. ശ്രീകണ്ഠാപുരം നഗരസഭ കൗൺസിലറും യൂത്ത് കോൺഗ്രസ്സ് നേതാവുമായ വിജിൽ മോഹനൻ്റെ സഹോദരൻ മനേഷ് മോഹനനാണ് അറസ്റ്റിലായത്.

മനേഷ് മോഹനനും കോൺഗ്രസ്സ് പ്രവർത്തകനാണ്. മയക്കുമരുന്ന് വാങ്ങാൻ എത്തിയ ചുഴലി ചാലിൽ വയൽ സ്വദേശി സി ജാഫറിനെയും പോലീസ് പിടികൂടി. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പോലീസ് ഓടിച്ചിട്ട് പിടി കൂടുകയായിരുന്നു. കണ്ണൂരിലെ മയക്കുമരുന്ന് റാക്കറ്റിലെ പ്രധാന കണ്ണികളാണ് പിടിയിലായ പ്രതികളെന്ന് പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here