വാവ സുരേഷ്‌ മുറിയിലൂടെ നടന്നു; ആരോഗ്യനിലയിൽകാര്യമായ പുരോഗതി

മൂർഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിലായിരുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽകാര്യമായ പുരോഗതിയുണ്ടായതായി ഡോക്‌ടർമാർ. വെള്ളിയാഴ്‌ച അദ്ദേഹം മുറിയിലൂടെ അൽപം നടന്നു.

Rescuer or tormentor? Social media furiously debates snake catcher Vava  Suresh | The News Minute

ഡോക്‌ടർമാരുടെ സഹായത്തോടെയാണെങ്കിലും നടക്കാൻകഴിഞ്ഞത്‌ നല്ല ലക്ഷണമാണ്‌. വാവ സുരേഷിനെ ഐസിയുവിൽനിന്ന്‌ തൊട്ടടുത്തുള്ള സ്‌പെഷ്യൽറൂമിലേക്ക്‌ മാറ്റി.

സുരേഷിന്‌ ഇപ്പോൾനല്ല ബോധമുണ്ട്‌. ഡോക്‌ടമാരോട്‌ സംസാരിക്കുന്നുമുണ്ട്‌. ദ്രവ രൂപത്തിലുള്ള ഭക്ഷണമാണ്‌ കൊടുക്കുന്നത്‌. നടക്കാൻസാധിച്ചതിനാൽ പേശികൾക്ക്‌ ബലക്കുറവുണ്ടായിട്ടില്ലെന്ന്‌ ഡോക്‌ടർമാർപറഞ്ഞു. തലച്ചോറിലേക്ക്‌ ഓക്‌സിജൻഎത്തുന്നതും വർധിച്ചിട്ടുണ്ട്‌. ഏതാനും ദിവസങ്ങൾകൂടി നിരീക്ഷണത്തിൽ തുടരും.

பிரார்த்தனைகளுக்கு மத்தியில் ஒரு கலகக்குரல்.. - வனத்துறையை மீறி  செயல்பட்டாரா வாவா சுரேஷ்? | Vava Suresh is not an authorised rescuer says  Wildlife welfare activist - hindutamil.in

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here