റെയിൽവേയിൽ ഒഴിഞ്ഞു കിടക്കുന്നത് 2,65,547 തസ്തികകൾ

റെയിൽവേയിൽ 2,65,547 തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണെന്ന് കേന്ദ്ര സർക്കാർ. ഇന്ത്യൻ റെയിൽവേയിലെ ഒഴിവ് സംബന്ധിച്ച് ഡോ. വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് ഇന്ത്യൻ റയിൽവേയിൽ ഇത്രയധികം തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നതായി വ്യക്തമായത്.

2177 ഗസറ്റഡ് തസ്തികകളും 263370 നോൺ ഗസറ്റഡ് തസ്തികകളും ഉൾപ്പെടെ ആകെ 2,65,547 തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത് .
റെയിൽവേയുടെ റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങൾക്ക് എതിരെ ബിഹാറിലും ഉത്തർപ്രദേശിലും വലിയ പ്രതിഷേധങ്ങൾ നടക്കുമ്പോഴാണ് വൻ തോതിലുള്ള തസ്തിക ഒഴിവുകൾ ഇന്ത്യൻ റെയിൽവേയിൽ ഉണ്ടെന്ന കണക്കുകൾ പുറത്ത് വരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here