കൊച്ചിയില്‍ പെട്രോള്‍ ടാങ്കര്‍ ചോര്‍ന്നത് ആശങ്കക്കിടയാക്കി

കൊച്ചിയില്‍ പെട്രോള്‍ ടാങ്കര്‍ ചോര്‍ന്നത്  ആശങ്കക്കിടയാക്കി. പൊലീസിന്‍റെയും ഫയര്‍ഫോ‍ഴ്സിന്‍റെയും മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പ്രശ്നം പരിഹരിച്ചു.ചോര്‍ച്ചയുള്ള ടാങ്കറില്‍ നിന്നും പെട്രോള്‍ മറ്റൊരു ടാങ്കറിലേക്ക് മാറ്റിയാണ് അപകട സാധ്യത ഒഴിവാക്കിയത്.

ഇടപ്പള്ളി വൈറ്റില ബൈപ്പാസില്‍ പുതിയ റോഡിനു സമീപമാണ് പെട്രോള്‍ ടാങ്കര്‍ ചോര്‍ന്നത്.വെല്ലിംഗ്ടണ്‍ ഐലന്‍റിലെ സ്വകാര്യ ഇന്ധന കമ്പനിയില്‍ നിന്നും പെട്രോള്‍ നിറച്ച ടാങ്കര്‍ മലപ്പുറത്തേയ്ക്ക് പോകും വഴി വെള്ളിയാഴ്ച്ച വൈകീട്ട് അഞ്ചരയോടെയാണ് ബൈപ്പാസില്‍ വെച്ച് ഇന്ധന ചോര്‍ച്ചയുണ്ടായത്.

ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ വാഹനം റോഡരികില്‍ ഒതുക്കി നിര്‍ത്തി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.പിന്നീട് ഫയര്‍ ഫോഴ്സിനും വിവരം ലഭിച്ചതിനെത്തുടര്‍ന്ന് 2 യൂണിറ്റ് ഫയര്‍ഫോഴ്സും സ്ഥലത്തെത്തി.റോഡില്‍ പരന്നൊഴുകിയ പെട്രോളിനു മീതെ ഫോം അടിച്ച് ഉടന്‍ നിര്‍വ്വീര്യമാക്കുകയായിരുന്നുവെന്ന് ഫയര്‍ ഓഫീസര്‍ രാമകൃഷ്ണന്‍ പറഞ്ഞു.

പിന്നീട് വെല്ലിംഗ്ടണ്‍ ഐലന്‍റിലെ കമ്പനിയില്‍ നിന്നും മറ്റൊരു ടാങ്കര്‍ വിളിച്ചുവരുത്തുകയും ചോര്‍ച്ചയുള്ള ടാങ്കറിലെ അവശേഷിച്ച പെട്രോള്‍ മുഴുവന്‍ ഈ ടാങ്കറിലേക്ക് മാറ്റുകയും ചെയ്തതോടെയാണ് പ്രശ്നം പരിഹരിക്കപ്പെട്ടത്.അതേ സമയം ടാങ്കര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് മണിക്കൂറുകളോളം ബൈപ്പാസില്‍ വലിയ ഗതാഗതക്കുരുക്കാണുണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News