കാമുകിയെ ട്രോളിബാഗില്‍ ഒളിപ്പിച്ചു; ഹോസ്റ്റലിനകത്തേക്ക് കടത്താന്‍ ശ്രമിച്ചപ്പോൾ കെയര്‍ടേക്കർ പൊക്കി

കാമുകിയെ ട്രോളിബാഗില്‍ ഒളിപ്പിച്ച് ഹോസ്റ്റലിനുള്ളിൽ കടത്താന്‍ ശ്രമിച്ച എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി കെയര്‍ടേക്കറുടെ പിടിയില്‍. ചൊവ്വാഴ്ച മണിപ്പാലിലെ എഞ്ചിനീയറിങ് കോളേജിലാണ് സംഭവം നടന്നത്. മറ്റൊരു വിദ്യാര്‍ത്ഥിയാണ് ഇവരുടെ പദ്ധതി പൊളിച്ചത്.

അസാധരണ ഭാരമുള്ള ട്രോളി ബാഗ് പരിശോധിക്കണമെന്ന് കെയര്‍ ടേക്കറോട് വിദ്യാര്‍ഥി ആവശ്യപ്പെട്ടു. അസ്വാഭാവികത തോന്നിയ വാര്‍ഡന്‍ ഇത്രയും വലിയ ട്രോളിബാഗിലെന്താണെന്ന് ചോദിച്ചു. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത സാധനങ്ങളെന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ മറുപടി. എന്നാല്‍ സംശയം തോന്നിയ കെയര്‍ടേക്കര്‍ ബാഗ് തുറക്കാന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ബാഗ് തുറക്കാന്‍ വിദ്യാര്‍ത്ഥി ആദ്യം വിസ്സമ്മതിച്ചു. ബാഗ് തുറന്നപ്പോള്‍ അതേ കോളേജിലെ വിദ്യാര്‍ത്ഥിനിയും നര്‍ത്തകിയുമായ പെണ്‍കുട്ടി ബാഗില്‍ ചുരുണ്ടുകൂടി ഇരിക്കുന്നതാണ് കണ്ടത്. സംഭവത്തിന് പിന്നാലെ ഇരുവരെയും ഹോസ്റ്റലില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇവരെ കോളേജ് അധികൃതര്‍ വീട്ടിലേക്ക് തിരിച്ചയച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News