ഉത്തർപ്രദേശിൽ സമാജ് വാദി പാര്‍ട്ടി പ്രതിരോധത്തില്‍

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാമനിർദേശ പട്ടിക സമർപ്പിച്ചു.കേന്ദ്ര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് പത്രിക സമർപ്പിച്ചത്.അതേ സമയം സമാജ് വാദി പാർട്ടിയുടെ സഖ്യകക്ഷിയായ അപ്നാ ദൾ കെ വിഭാഗം മത്സരിക്കാൻ നൽകിയ 18 സീറ്റുകൾ തിരികെ നൽകി.ഇതോടെ ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടി പ്രതിരോധത്തിലാകുകയാണ്.

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസമാണ് നാമനിർദ്ദേശ പത്രിക നൽകിയത്. അമിത്ഷായുടെ സാന്നിധ്യത്തിലാണ് പത്രിക സമർപ്പിച്ചത്. ഉത്തർപ്രദേശിൽ ഇക്കുറി ബിജെപി മൂന്നൂറിലധികം സീറ്റുകൾ നേടുമെന്ന് അമിത്ഷാ പറഞ്ഞു.

ഗോരഖ് പൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് യോഗി ആദിത്യനാഥ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. സന്ന്യാസിമാരടക്കം നിരവധി പേർ യോഗിക്ക് ആശംസകളുമായി എത്തിയിരുന്നു. എന്നാൽ ബിജെപി ക്ക് എതിരെ കർഷകർ നിലപാട് സ്വീകരിച്ചത് ബിജെപിക്ക് വെല്ലുവിളി ഉയർത്തിയിട്ടുണ്ട്.

മിഷൻ യുപിയുമായി ഗ്രാമങ്ങൾ തോറും വീടുകൾ കയറിയിറങ്ങി കർഷകർ ബിജെപിക്ക് എതിരെ പ്രചരണം നടത്തും.അതിനിടെ
ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിയുടെ സഖ്യകക്ഷിയായ അപ്നാ ദൾ കെ വിഭാഗം മത്സരിക്കാൻ നൽകിയ 18 സീറ്റുകൾ തിരികെ നൽകി.

അപ്നാദൾ കംരേവാദി വിഭാഗത്തിനായി നീക്കി വച്ച അലഹബാദ് വെസ്റ്റ് സീറ്റിൽ സമാജ് വാദി പാർട്ടി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതാണ് പ്രകോപന കാരണം. തെരഞ്ഞെടുപ്പിന് വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമുള്ളപ്പോൾ സഖ്യത്തിലുണ്ടായ വിള്ളൽ പരിഹരിക്കാനുള്ള ശ്രമത്തിലാണ് അഖിലേഷ് യാദവടക്കമുള്ള നേതാക്കൾ.

തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ഉത്തർപ്രദേശിൽ അടിയൊഴുക്കുകൾ ശക്തമാകുകയാണ്.ഉത്തർ പ്രദേശിൽ കോൺഗ്രസിന് ശക്തമായ സാന്നിധ്യമാകാൻ ഇത് വരെ സാധിക്കാത്തത് വലിയ വിമർശനങ്ങൾക്ക് വഴിവെക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here