കോളേജ് വിദ്യാർഥികൾക്ക് നേരെ കത്തിവീശി കൊലവിളി നടത്തി; എസ്‌ഡിപിഐ പ്രാദേശിക നേതാവ് അറസ്റ്റിൽ

കോളേജ് വിദ്യാർഥികൾക്ക് നേരെ കത്തിവീശി കൊലവിളി നടത്തിയ എസ്‌ഡിപിഐ പ്രാദേശിക നേതാവിനെ പൊലീസ് അറസ്റ്റ്ചെയ്‌ത് ​ഗുണ്ടാപട്ടികയിൽ ഉൾപ്പെടുത്തി. മേൽമുറി സ്വദേശി നടുത്തൊടി ജുനൈദുള്ള (22)യെയാണ് അറസ്റ്റ്ചെയ്‌തത്.

പൊതുജനമധ്യത്തിൽ മാരകായുധം ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചതിന്‌ സ്വമേധയാ കേസെടുത്താണ്‌ അറസ്റ്റ്. മേൽമുറി പ്രിയദർശിനി ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർഥികളെയാണ്‌ ഇയാൾ കത്തിയുമായി ആക്രമിച്ചത്‌. ബുധനാഴ്‌ച വൈകിട്ട്‌ കോളേജിന്‌ സമീപമായിരുന്നു സംഭവം.

ബിരുദ വിദ്യാർഥികൾ തമ്മിൽ മുമ്പുണ്ടായ സംഘർഷം പറഞ്ഞ് തീർക്കവേ ജുനൈദുള്ളയുടെ നേതൃത്വത്തിൽ ചിലർ വടിയുമായെത്തി. തടയാൻ ശ്രമിച്ച വിദ്യാർഥികളെ അരയിൽനിന്ന്‌ കത്തി ഊരിയെടുത്ത്‌ ആക്രമിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here