ശ്രീ പൂർണത്രയീശ ക്ഷേത്രത്തിലെ കാൽകഴുകിച്ചൂട്ട്‌; ദേവസ്വം മന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശ ക്ഷേത്രത്തിൽ ബ്രാഹ്മണരുടെ  കാൽകഴിച്ചൂട്ട് വഴിപാട് നടത്തുന്നുണ്ടെന്ന  വാർത്തയിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അടിയന്തര റിപ്പോർട്ട് തേടി.  കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ വി നന്ദകുമാറുമായി മന്ത്രി ഫോണിൽ സംസാരിച്ചു.

നവോത്ഥാന കേരളത്തിന് നാണക്കേടുണ്ടാക്കുന്ന വിധത്തിലുള്ള ഇത്തരം പ്രാകൃതമായ  ആചാരങ്ങൾ ഒഴിവാക്കാനാവശ്യമായ നടപടി സ്വീകരിക്കാൻ മന്ത്രി കർശന നിർദേശം നൽകി. മറ്റു ദേവസ്വം ബോർഡുകൾക്കു കീഴിലുള്ള ക്ഷേത്രങ്ങളിലും ഇത്തരത്തിൽ  പരിഷ്‌കൃത സമൂഹത്തിന്  അംഗീകരിക്കാനാവാത്ത  പ്രാകൃത അനാചാരങ്ങൾ ഒഴിവാക്കാൻ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News