വിജയവഴിയിൽ ബ്ലാസ്റ്റേഴ്‌സ്; നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡിനെതിരെ കേരളാ ബ്ലാസ്റ്റേഴ്സിന് ജയം

ഐഎസ്എല്‍ ഫുട്ബോളില്‍ നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡിനെതിരെ കേരളാ ബ്ലാസ്റ്റേഴ്സിന് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സിന്‍റെ ജയം. ജോര്‍ഗെ പെരീര ഡിയാസും അല്‍വാരോ വാസ്ക്വേസുമാണ് ബ്ലാസ്റ്റേഴ്സിന്‍റെ ഗോളുകള്‍ നേടിയത്.

നോര്‍ത്ത് ഈസ്റ്റിന്‍റെ ഗോള്‍ മുഹമ്മദ് ഇര്‍ഷാദിന്‍റെ വകയായിരുന്നു.. കേരളത്തിന്‍റെ ആയുഷ് അധികാരി 70 ആം മിനുട്ടില്‍ ചുവപ്പ് കാര്‍ഡ് കണ്ടുപുറത്തായി. ആറാം വിജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി.

നോര്‍ത്ത് ഈസ്റ്റിന്‍റെ പത്താം തോല്‍വിയാണിത്. 13 മത്സരങ്ങളില്‍ നിന്നും 23 പോയിന്‍റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്.  14 മത്സരങ്ങളില്‍ നിന്നും 26 പോയിന്‍റ് ഉള്ള ഹൈദരാബാദ് എഫ് സിയാണ് പോയിന്‍റ് പട്ടികയില്‍ ഒന്നാമത്. ഫെബ്രുവരി 10ന് ജംഷെദ്പൂരിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ അടുത്ത മത്സരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here