കാസർകോഡ് ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം

കാസർകോഡ് ദേലംപാടിയിൽ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം. കഴിഞ്ഞ ദിവസം കേരള കർണാടക അതിർത്തിയിൽ കാട്ടാനയുൾപ്പെടെയുള്ള വന്യജീവികളിറങ്ങുന്ന ജനവാസ മേഖലയായ ബെള്ളിപ്പാടിയിലാണ് വാഹന യാത്രക്കാർ പുലിയെ കണ്ടത്.

ബുധനാഴ്ച രാത്രി മാപ്പിളടുക്കയിൽ ഉറൂസിന് പോവുകയായിരുന്ന നാട്ടുകാരുടെ വാഹനത്തിന് മുന്നിലാണ് പുലിയെ കണ്ടത്. ഇവർ പുലിയുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. പുലിയുടെ ദൃശ്യങ്ങളുൾപ്പെടെ പ്രദേശവാസികൾ ഭീതിയിലാണ്.

വനം വകുപ്പ് പുലിയെ പിടികൂടാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നേരത്തെ പ്രദേശത്ത് നിന്ന് നിരവധി വളർത്തുമൃഗങ്ങളെ കാണാതായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പുദ്യോഗസ്ഥർ സ്‌ഥലത്തെത്തി പരിശോധന നടത്തി.

കർണ്ണാടക അതിർത്തിയോട് ചേർന്നുള്ള നിബിഡ വന മേഖലയായതിനാൽ പുലിയുടെ സാന്നിധ്യമുണ്ടാകാറുണ്ടെന്നും എന്നാൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വനം വകുപ്പുദ്യോഗസ്ഥർ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News