
കൊവിഡ് കേസുകൾ കുത്തനെ കുറയുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി. ദില്ലിയിൽ സ്കൂളുകളും കോളേജുകളും അടുത്ത ആഴ്ച തുറക്കും. 9 മുതൽ 12 വരെ ക്ലാസുകൾ ഫെബ്രുവരി 7 മുതൽ ആരംഭിക്കാനാണ് തീരുമാനം.
നഴ്സറി മുതൽ 8 വരെ ക്ലാസുകൾ ഫെബ്രുവരി 14നും ആരംഭിക്കും. വാക്സീൻ സ്വീകരിച്ച അധ്യാപകരെ മാത്രമേ സ്കൂളുകളിൽ പ്രവേശിപ്പിക്കൂ എന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. നൂറു ശതമാനം ജോലിക്കാരെ ഉൾപ്പെടുത്തി ഓഫീസുകൾ പ്രവർത്തിപ്പിക്കും.
ട്യൂഷൻസെന്റർ, ജിം, സ്വിമ്മിങ് പൂൾ, സ്പാ എന്നിവയും അടുത്ത ആഴ്ച തുറക്കും. രാത്രി 11 മുതൽ പുലർച്ചെ 5 വരെയാണ് കർഫ്യു. ദില്ലിയിൽ കഴിഞ്ഞ ദിവസം 2272 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ 13,840 പേർക്ക് കൊവിഡ് റിപ്പോർട്ട് ചെയ്തപ്പോൾ കർണാടകയിൽ 14,950 പേർക്കാണ് കൊവിഡ് റിപ്പോർട്ട് ചെയ്തത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here