ചങ്ങനാശ്ശേരിയില്‍ വാഹനാപകടം; മൂന്ന് യുവാക്കള്‍ മരിച്ചു

ചങ്ങനാശേരിയില്‍ വാഹനാപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു. ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം

രാത്രി പത്തു മണിയോടെ എസ്ബി കോളേജിന് മുന്നിലായിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയായിരുന്നു അപകടം

ചങ്ങനാശ്ശേരി സ്വദേശികളായ അജ്മല്‍ റോഷന്‍ (27), അലക്‌സ് (26), വാഴപ്പള്ളി സ്വദേശി രുദ്രാക്ഷ് (20) എന്നിവരാണ് മരിച്ചത്.

ചങ്ങനാശേരിയിലേക്ക് പോവുകയായിരുന്ന ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിർദിശയിൽ വന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവർക്കൊപ്പമുണ്ടായിരുന്ന ഷിൻ്റോ ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here