രാജ്യത്ത് മാര്‍ച്ച് പകുതിയോടെ കൊവിഡ് മൂന്നാം തരംഗം നിയന്ത്രണവിധേയമാകുമെന്ന് വിദഗ്ധര്‍

രാജ്യത്ത് മാര്‍ച്ച് പകുതിയോടെ കൊവിഡ് മൂന്നാം തരംഗം പൂര്‍ണമായും നിയന്ത്രണവിധേയമാകുമെന്ന് വിദഗ്ധര്‍ . നിലവില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍ പകുതിയായി കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നും ഒന്നരലക്ഷത്തില്‍ താഴെ കൊവിഡ് കേസുകളാണ് രാജ്യത്ത് പ്രതീക്ഷിക്കുന്നത്.

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ടിപിആര്‍ കുറഞ്ഞത് ആശ്വാസം നല്‍കുന്നുണ്ട്. എന്നാല്‍ മരണ നിരക്ക് ഉയരുന്നതാണ് പ്രധാന ആശങ്ക. കോവിഡ് കേസുകള്‍ കുറഞ്ഞതോടെ ഡല്‍ഹിയില്‍ സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചു. വിദ്യാര്‍ഥികളില്‍ രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ ആരോഗ്യമന്ത്രാലയം കര്‍ശന ജാഗ്രത പുലര്‍ത്തുന്നുണ്ട്.

അതേസമയം രാജ്യത്തെ ആകെ കൊവിഡ് മരണം അഞ്ചു ലക്ഷം കടന്നു. ഇതോടെ കൊവിഡ് മരണം അഞ്ച് ലക്ഷം കടക്കുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി. ഇന്നലെ 24 മണിക്കൂറിനിടെ 1072 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഒന്നര ലക്ഷത്തില്‍ താഴെയാണ് പുതിയ കോവിഡ് ബാധിതരുടെ എണ്ണം.

മൂന്നാം തരംഗത്തില്‍ കൊവിഡ് ബാധിച്ച് മരിച്ച 90 ശതമാനം ആളുകളും വാക്‌സിന്‍ സ്വീകരിച്ചവരാണെന്നുള്ളത് ആശങ്ക ഉണ്ടാക്കുന്നുണ്ട്. തീവ്രപരിചരണം ആവശ്യമുള്ള രോഗികളെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. രാജ്യത്ത് കൗമാരക്കാരുടെ വാക്‌സിനേഷനിലും പുരോഗതി ഉണ്ട്. വാക്‌സിനേഷന്‍ ആരംഭിച്ച് ഒരു മാസം പിന്നിട്ടപ്പോള്‍ 65 ശതമാനം കുട്ടികളും ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News