ഐഎസ്എല്ലില്‍ ഇന്ന് ബെംഗളുരു എഫ്.സി- ജംഷെദ്പൂര്‍ എഫ്.സി പോരാട്ടം. രാത്രി 7:30 ന് ബമ്പോളിം സ്റ്റേഡിയത്തിലാണ് മത്സരം. ബി.എഫ്.സിയും ജെഎഫ്.സിയും ആദ്യപാദത്തില്‍ മുഖാമുഖം വന്നപ്പോള്‍ ഗോള്‍ രഹിത സമനിലയായിരുന്നു ഫലം. രണ്ടാം പാദത്തില്‍ വിജയം മാത്രമാണ് ടീമുകളുടെ ലക്ഷ്യം. 12 മത്സരങ്ങളില്‍ നിന്നും 22 പോയിന്റുള്ള ജംഷെദ്പൂര്‍ എഫ് സി ഇതിനകം നേടിയത് അര ഡസന്‍ ജയങ്ങളാണ്.
സ്ഥിരതയുള്ള പ്രകടനങ്ങളാണ് ജെ.എഫ്.സിയെ വേറിട്ടു നിര്‍ത്തുന്നത്. ടീം തോല്‍വി അറിഞ്ഞത് വെറും 2 മത്സരങ്ങളില്‍ മാത്രം. മലയാളി താരം ടി.പി രെഹ്നേഷ് വല കാക്കുന്ന ടീമിലെ മിന്നും താരം സ്‌കോട്ടിഷ് സ്‌ട്രൈക്കര്‍ ഗ്രെഗ് സ്റ്റീവാര്‍ട്ടാണ്. കരുത്തുറ്റ പ്രതിരോധവും ഓവന്‍ കോയില്‍ പരിശീലകനായ ടീമിന് ആത്മവിശ്വാസം പകരുന്നുണ്ട്.
അതേസമയം 14 മത്സരങ്ങളില്‍ നിന്നും 5 വിജയം ഉള്‍പ്പെടെ 20 പോയിന്റാണ് ബെംഗളുരുവിനുളളത്. വെറ്ററന്‍ താരവും നായകനുമായ സുനില്‍ ഛേത്രിയാണ് ടീമിന്റെ എല്ലാ മെല്ലാം. കഴിഞ്ഞ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിനെതിരെ നേടിയ ജയം ടീമിനെ ആവേശത്തിലാക്കിയിട്ടുണ്ട്. ഉദാന്തയും ഇബാരയും ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധുവുമെല്ലാം പുറത്തെടുക്കുന്നത് ഒന്നിനൊന്ന് മികച്ച പ്രകടനമാണ്.തുടര്‍ ജയം മാത്രമാണ് പെസയൂളി പരിശീലകനായ ടീമിന്റെ ലക്ഷ്യം. ഏതായാലും ബമ്പോളിമില്‍ കളം ഒരുങ്ങുന്നത് ബമ്പര്‍ പോരാട്ടത്തിനാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.