മുഖ്യമന്ത്രി പിണറായി വിജയന്റെ യു എ ഇ സന്ദര്‍ശനം ഇന്ന് സമാപിക്കും

മുഖ്യമന്ത്രി പിണറായി വിജയന്റെ യു എ ഇ സന്ദര്‍ശനം ഇന്ന് സമാപിക്കും .ഇന്ന് ദുബായില്‍ നടക്കുന്ന കേരള പ്രത്യേക നിക്ഷേപക സംഗമത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും. വൈകിട്ട് ദുബായില്‍ നോര്‍ക്കയുടെ നേതൃത്വത്തില്‍ ഒരുക്കുന്ന സ്വീകരണ പരിപാടിയിലും മുഖ്യമന്ത്രി പങ്കെടുക്കും .

ദുബായ് എക്സ്പോ 2020ലെ ഇന്ത്യന്‍ പവലിയനിലെ കേരള പവലിയന്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പത്തുവരെ നീളുന്ന കേരളവാരത്തില്‍ സംസ്ഥാനത്തിന്റെ സംസ്‌കാരിക പൈതൃകം, സവിശേഷമായ ഉല്‍പ്പന്നങ്ങള്‍, ടൂറിസം സാധ്യതകള്‍, നിക്ഷേപം, ബിസിനസ് അവസരങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കും.

കണ്ണൂരില്‍ 5500 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നത് ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണെന്നും നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News