മഹാരാഷ്ട്രയില്‍ കൊവിഡ് മൂന്നാം തരംഗം മാര്‍ച്ച് പകുതിയോടെ അവസാനിച്ചേക്കാമെന്ന് ആരോഗ്യ മന്ത്രി

മഹാരാഷ്ട്രയില്‍ കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ ഈ നില തുടര്‍ന്നാല്‍ കൊവിഡ് മൂന്നാം തരംഗം മാര്‍ച്ച് പകുതിയോടെ അവസാനിച്ചേക്കാമെന്നാണ് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് മന്ത്രി രാജേഷ് തോപ്പെ പ്രത്യാശ പ്രകടിപ്പിച്ചത്.

ആഴ്ചകള്‍ക്ക് മുമ്പ് ആരംഭിച്ച മൂന്നാം തരംഗത്തില്‍ പ്രതിദിനം അമ്പതിനായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന മഹാരാഷ്ട്രയില്‍ ഇപ്പോള്‍ 15,000 കേസുകളായി ചുരുങ്ങിയത് ആശ്വാസത്തിന് വക നല്‍കുന്നുവെന്നും രാജേഷ് ടോപെ പറഞ്ഞു.

കൊവിഡ് -19 കേസുകളുടെ എണ്ണം സംസ്ഥാന വ്യാപകമായി കുറയാന്‍ തുടങ്ങിയെന്നും മഹാമാരിയുടെ മൂന്നാം തരംഗം മാര്‍ച്ച് രണ്ടോ മൂന്നോ വാരത്തില്‍ അവസാനിക്കുമെന്നും ആരോഗ്യമന്ത്രി പ്രവചിച്ചു.

12-15 പ്രായത്തിലുള്ള കുട്ടികള്‍ക്ക് കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പ് നല്‍കാനുള്ള നടപടികള്‍ കേന്ദ്രം ആരംഭിക്കണമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച മന്ത്രി പറഞ്ഞു. ഈ പ്രായക്കാര്‍ക്ക് വാക്‌സിനേഷന്‍ നല്‍കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സംസ്ഥാനം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസുകളുടെ എണ്ണം കുറയുന്നതിനനുസരിച്ച് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കുമെന്നും രാജേഷ് തോപ്പെ കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News