രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; ആശങ്കയായി മരണനിരക്കില്‍ വര്‍ധനവ്

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ദുര്‍ബലമാകുന്നുണ്ടെങ്കിലും മരണ നിരക്കില്‍ വര്‍ധനവ് തുടരുകയാണ്.. കഴിഞ്ഞ ദിവസം 1,27,952 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 1059 പേര്‍ക്ക് കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടു.. പ്രതിദിന രോഗവ്യാപന നിരക്ക് 7.98% മായി കുറഞ്ഞു.

കഴിഞ്ഞ ദിവസം കര്‍ണാടകത്തില്‍ 14,950 കേസുകളും, തമിഴ്‌നാട്ടില്‍ 9,916 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ 13,840 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. അതേസമയം രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ദില്ലി, കര്‍ണാടക സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങളില്‍ വരുത്തിയ ഇളവ് പ്രാബല്യത്തില്‍ വന്നു. ജിമ്മുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തനം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here