പതിമൂന്ന്കാരനെ പീഡിപ്പിച്ചു, പ്രതിയായ മനോരോഗ വിഭദ്ധൻ  ഡോ.ഗിരീഷ് കുറ്റക്കാരനെന്ന് കോടതി

പതിമൂന്ന്കാരനെ പീഡിപ്പിച്ച കേസിൽ മനോരോഗ വിദഗ്ദനായ ഡോ.ഗിരീഷിനെ (58) കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആർ.ജയകൃഷ്ണനാണ് വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി. പഠനത്തിൽ  ശ്രദ്ധ കുറവുണ്ടെന്ന് സ്ക്കൂൾ അധികൃതർ പറഞ്ഞതിനെ തുടർന്നാണ്  ഇരയായ കുട്ടിയെ
പ്രതിയായ  മനോരോഗ വിദദ്ധനായ പ്രതിയെ കാണിക്കാൻ രക്ഷിതാക്കൾ കുട്ടിയെ  കൊണ്ട് പോയത്.സംഭവം നടക്കുമ്പോൾ പ്രതി സർക്കാർ മെൻ്റൽ ഹെൽത്ത് സെൻ്ററിലെ ഡോക്ടറായിരുന്നു.

കുട്ടിയോട് സംസാരിക്കുന്നതിനിടെ കുട്ടിയെ   പല തവണ  ഉമ്മ വെയ്ക്കുകയും സ്വകാര്യ ഭാഗത്ത് പിടിച്ച് തടവുകയും ചെയ്തു. ഇത് ആരോടും പറയരുതെന്ന് പറഞ്ഞ് കുട്ടിയെ ഭീഷണിപ്പെടുത്തി. പ്രതിയെ കണ്ട്    തിരിച്ച്  മടങ്ങവെ കുട്ടി  ഭയന്നിരിക്കുന്നത് കണ്ട് വീട്ടുകാർ ചോദിച്ചപ്പോഴാണ് കുട്ടി പീഡന വിവരം പറയുന്നത്.വീട്ടുകാർ ഉടനെ ചൈൽഡ് ലൈനിൽ പരാതിപ്പെട്ടു.തുടർന്ന് ഫോർട്ട് പൊലീസ് കേസെടുത്തു.ഈ കേസിന് പുറമെ ചികിൽസയക്ക് എത്തിയ മറ്റൊരു കുട്ടിയെ പീഡിപ്പിച്ച കേസിലെ വിചാരണ ഈ മാസം’ തുടങ്ങുന്നുണ്ട്. ചികിൽസയക്ക് എത്തിയ  വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ച കേസും പ്രതിയ്ക്കെതിരെ ഉണ്ടായിരുന്നു. ഈ കേസ് ഒത്തുതീർപ്പാക്കിയിരുന്നു.2017ആഗസ്റ്റ് 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മണക്കാടുള്ള പ്രതിയുടെ സ്വകാര്യ ക്ലിനിക്കിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News