ബാലരാമപുരത്ത് വ്യാപാര സ്ഥാനം അടിച്ച് തകര്‍ത്തശേഷം കത്തിച്ച നിലയില്‍; പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതം

ബാലരാമപുരത്ത് വ്യാപാര സ്ഥാനം അടിച്ച് തകര്‍ത്തശേഷം കത്തിച്ച നിലയില്‍ ഇന്ന് പുലര്‍ച്ചെയാണ് ബാലരാമപുരം ഐത്തിയൂരില്‍ സ്വദേശി അനിയുടെ ഉടമസ്ഥതയിലുള്ള മഹാലക്ഷ്മി സ്റ്റോറിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം ഉണ്ടായത്.

കടയുടെ വാതിലും ചില്ലു ക്ലാസുകളും അടിച്ചു തകര്‍ത്ത ശേഷം സാധനങ്ങള്‍ വാരിയിട്ട് പെട്രോളൊഴിച്ച് കത്തിച്ച നിലയിലായിരുന്നു. തീ കത്തുന്നത് നാട്ടുകാരുടെ ശ്രദ്ധയിലാണ് പെട്ട് . തുടര്‍ന്ന് ഫയര്‍ഫോഴ്‌സിന്റ സഹായത്തോടെ തീ കെടുത്തി. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.

ബൈക്കിലെത്തിയ മൂന്നംഗ ആക്രമണം നടത്തിയത് എന്നാണ് അറിയാന്‍ കഴിയുന്നത്. ഇവരുടെ കയ്യില്‍ മാരകായുധങ്ങളും ഉണ്ടായിരുന്നു. കേസെടുത്ത ബാലരാമപുരം പൊലീസ് പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണമാരംഭിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News