കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം 25 ശതമാനത്തിൽ താഴെ എത്തിയതിനെ തുടർന്ന് തിരുവനന്തപുരം ജില്ലയെ ബി കാറ്റഗറിയിലേക്ക് മാറ്റി. ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ തുടരുമെന്നും നാളെ അവശ്യസർവീസുകൾക്ക് മാത്രമായിരിക്കും പ്രവർത്തനാനുമതിയെന്നും ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം ഇ.മുഹമ്മദ് സഫീറിന്റെ ഉത്തരവിൽ പറയുന്നു.
തിങ്കളാഴ്ച (ഫെബ്രുവരി 7) മുതൽ 10,11,12 ക്ലാസുകളും ബിരുദ,ബിരുദാനന്തര ക്ലാസുകളും ട്യൂഷൻ ക്ലാസുകളും ഓഫ്‌ലൈനായി പ്രവർത്തിക്കും. ഫെബ്രുവരി 14 മുതൽ ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾ, ക്രഷ്, കിന്റർ ഗാർട്ടൻ എന്നിവയും ഓഫ്‌ലൈനായി പ്രവർത്തിക്കും.
ആരാധനാലയങ്ങളിൽ പരമാവധി 20 പേർക്ക് മാത്രമായിരിക്കും പ്രവേശനാനുമതി. 20 പേരെ ഉൾപ്പെടുത്തിയുള്ള ആരാധന അനുവദിക്കും. ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് ക്ഷേത്ര പരിസരത്ത് 200 പേർക്ക് ചടങ്ങുകൾക്കായി പ്രവേശനാനുമതി ഉണ്ട്. പൊങ്കാല വീടുകളിൽ മാത്രമായിരിക്കും.
രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക മത-സാമുദായികപരമായ പൊതുപരിപാടികൾ ഉൾപ്പെടെയുള്ള യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ല. വിവാഹ,മരണാനന്തര ചടങ്ങുകൾക്ക് പങ്കെടുക്കാവുന്നവരുടെ എണ്ണം 20 ആയി തുടരും. സിനിമാ തിയേറ്ററുകൾ, നീന്തൽ കുളങ്ങൾ, ജിമ്മുകൾ എന്നിവയ്ക്ക് പ്രവർത്തിക്കാം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.