ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത ബിജെപി എംഎല്‍എ നിതേഷ് റാണെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക്

മഹാരാഷ്ട്രയില്‍ കൊലപാതക കേസില്‍ അറസ്റ്റിലായ കേന്ദ്ര മന്ത്രി നാരായണ്‍ റാണെയുടെ മകന്‍ നിതേഷ് റാണെയെ സെഷന്‍സ് കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. എന്നാല്‍ നെഞ്ചുവേദനയെ തുടര്‍ന്ന് ചികിത്സയ്ക്കായി ജയിലിന് പകരം ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്.

ബുധനാഴ്ചയാണ് സിന്ധു ദുര്‍ഗ് കോടതിയില്‍ റാണെ കീഴടങ്ങിയത്. തുടര്‍ന്ന് രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു

കേന്ദ്ര മന്ത്രി നാരായണ്‍ റാണെയുടെ മകന്‍ നിതേഷ് റാണെ ബുധനാഴ്ചയാണ് കോടതിയില്‍ കീഴടങ്ങിയത്.
നിതേഷിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിക്ക് ശേഷം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ആര്‍ ബി റൊട്ടിന് മുന്നില്‍ ഹാജരാക്കി.

കേസില്‍ തെളിവുകള്‍ ശേഖരിയ്ക്കുന്നതിനായി 100 കിലോമീറ്റെര്‍ അകലെയുള്ള ഗോവയിലേക്ക് അന്വേഷണ സംഘം നിതീഷിനെ പോയിരുന്നു . കൂടുതല്‍ വിശദാംശങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
കൂടുതല്‍ ചോദ്യം ചെയ്യാന്‍ ആറ് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും പോലീസിന്റെ അപേക്ഷ കോടതി തള്ളി നിതേഷിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം അവസാനമാണ് സിന്ധു ദുര്‍ഗ് ജില്ലാ സഹകരണ ബാങ്കിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശിവസേന പ്രവര്‍ത്തകനെ അക്രമിച്ചതുമായി ബന്ധപ്പെട്ട് കേസെടുത്തത് . എന്നാല്‍ സംഭവത്തില്‍ പങ്കില്ലെന്നാണ് നിതേഷ് പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News