വിഷ്ണു വിശാൽ നായകനായെത്തുന്ന എഫ്.ഐ.ആറിൽ ശ്രദ്ധേയമായി മലയാളി സാന്നിധ്യം

വിഷ്ണു വിശാൽ നായകനായെത്തുന്ന എഫ്.ഐ.ആറിൽ ശ്രദ്ധേയമായി മലയാളി സാന്നിധ്യം.

വിഷ്ണു വിശാൽ നായകനായി എത്തുന്ന ത്രില്ലർ ചിത്രത്തിൽ മലയാളി സാനിധ്യം ഏറെ.മഞ്ജിമ മോഹൻ നായിക വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഗൗതം മേനോൻ,മാല പാര്‍വതി,,റീബ മോണിക്ക ജോൺ,രാഗേഷ് ബ്രഹ്മാനന്ദൻ …ഇങ്ങനെ പോകുന്നു മലയാളതിളക്കം.

ത്രില്ലറായൊരുക്കുന്ന ചിത്രത്തിൽ ഇർഫാൻ അഹമ്മദ് എന്ന കഥാപാത്രമായാണ് വിഷ്ണു എത്തുന്നത്.നായികയാണ് മഞ്ജിമ മോഹൻ എത്തുന്നത്.മനു ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മനു ആനന്ദിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും.ഗൗതം മേനോൻറെ അസിസ്റ്റൻറ് കൂടിയായിരുന്ന മനു ആനന്ദിന്റെ സംവിധാനത്തിലുള്ള ചിത്രം ഫെബ്രുവരി 11നാണ് റിലീസ് ചെയ്യുക.

തീവ്രവാദിയെന്ന മുദ്രകുത്തലില്‍ നിന്ന് രക്ഷനേടാന്‍ ശ്രമിക്കുന്ന ‘ഇര്‍ഫാന്‍ അഹമ്മദ്’ എന്ന കഥാപാത്രമായാണ് വിഷ്‍ണു വിശാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.’രാക്ഷസന്’ ശേഷം ത്രില്ലറുമായി വിഷ്ണു വിശാൽ എത്തുന്നു എന്ന പ്രത്യേകതയുണ്ട് ഉദ്വേ​ഗം നിറച്ചതാണ് ‘എഫ്.ഐ.ആർ’ ട്രെയ്ലർ.

തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം പ്രദർശനത്തിന് എത്തുക.  വിവി സ്റ്റുഡിയോസാണ് ചിത്രം നിര്‍മിക്കുന്നത്.ആക്ഷൻ ത്രില്ലര്‍ ചിത്രമായിട്ടാണ് ‘എഫ്ഐആര്‍’ എത്തുക. അരുള്‍ വിൻസെന്റാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. തമിഴിലും തെലുങ്കിലായിട്ടാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News