തിരുവനന്തപുരം ജില്ലയിലെ ഞായർ നിയന്ത്രണങ്ങളും ഇളവുകളും

കൊവിഡ് 19-തുമായി ബന്ധപ്പെട്ട് അവശ്യസർവീസുകളായി പ്രവർത്തിക്കുന്ന കേന്ദ്ര-സംസ്ഥാന സ്വയംഭരണ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവ വകുപ്പ് തലവന്മാർ ആവശ്യപ്പെടുന്ന സാഹചര്യത്തിൽ തുറന്ന് പ്രവർത്തിക്കാവുന്നതാണ്. സ്ഥാപനങ്ങളിലെ ജീവനക്കാർ യാത്രക്കായി തിരിച്ചറിയൽ കാർഡുകൾ കരുതണം.

അടിയന്തരമായി പ്രവർത്തിക്കേണ്ട കമ്പനികൾ, വ്യവസായ സ്ഥാപനങ്ങൾ , മറ്റ് സ്ഥാപനങ്ങൾ എന്നിവ 24*7 സമയക്രമത്തിൽ പ്രവർത്തിക്കാവുന്നതും ജീവനക്കാർക്ക് യാത്രക്കായി തിരിച്ചറിയൽ കാർഡ് ഉപയോഗിക്കാവുന്നതുമാണ്. ഐ.ടി മേഖലകൾ അവശ്യ ജീവനക്കാരെ മാത്രം ഉപയോഗിച്ച് പ്രവർത്തിക്കാം.

രോഗികൾ, കൂട്ടിരുപ്പുകാർ, വാക്‌സിനേഷനുമായി ബന്ധപ്പെട്ട വ്യക്തികൾ എന്നിവർക്ക് മതിയായ രേഖകളുടെ അടിസ്ഥാനത്തിൽ ആശുപത്രികളിലേക്കും വാക്‌സിനേഷൻ കേന്ദ്രത്തിലേക്കും യാത്ര അനുവദിക്കും.

ദീർഘ ദൂര ബസ് യാത്രകൾ, ട്രെയിൻ, വിമാന സർവീസുകൾ എന്നിവ അനുവദിച്ചിട്ടുള്ള സാഹചര്യത്തിൽ ബസ് ടെർമിനലുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളം എന്നിവിടങ്ങളിലേക്ക് മതിയായ രേഖകളുമായി യാത്ര ചെയ്യാം.

പഴം, പച്ചക്കറി, പാൽ, മത്സ്യ-മാംസങ്ങൾ വിൽക്കുന്ന കടകൾ എന്നിവയ്ക്ക് രാവിലെ 7 മുതൽ രാത്രി 9 വരെ പ്രവർത്തിക്കാം. ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം. റസ്റ്ററന്റുകളും ബേക്കറികളും രാവിലെ 7 മുതൽ രാത്രി 9 വരെ പാഴ്‌സൽ സംവിധാനത്തിനും ഹോം ഡെലിവറിക്കും മാത്രമായി തുറക്കാം.

കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചുകൊണ്ടും 20 പേരായി പരിമിതപ്പെടുത്തിക്കൊണ്ടും വിവാഹ, മരണാനന്തര ചടങ്ങുകൾ അനുവദിക്കും

ഹോം ഡെലിവറി ചെയ്യുന്ന ഇ-കൊമേഴ്‌സ്, കൊറിയർ സ്ഥാപനങ്ങൾക്ക് രാവിലെ 7 മുതൽ രാത്രി 9 വരെ പ്രവർത്തിക്കാം. അതേസമയം, മുൻകൂർ ബുക്ക് ചെയ്ത സ്റ്റേ വൗച്ചറുകൾ സഹിതം വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാവുന്നതും ഹോട്ടൽ, റിസോർട്ട് എന്നിവിടങ്ങളിൽ താമസിക്കാവുന്നതുമാണ്.

സി.എൻ.ജി, ഐ.എൻ.ജി, എൽ.പി.ജി എന്നിവയുടെ വിതരണം അനുവദിക്കും . മത്സരപരീക്ഷകൾക്ക് അഡ്മിറ്റ് കാർഡുകൾ, ഐഡന്റിറ്റി കാർഡുകൾ, ഹാൾടിക്കറ്റ് എന്നിവ ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്കും പരീക്ഷാ ഉദ്യോഗസ്ഥർക്കും യാത്ര അനുവദിക്കും.

ഡിസ്‌പെൻസറികൾ, മെഡിക്കൽ സ്‌റ്റോറുകൾ, നഴ്‌സിംഗ് ഹോമുകൾ, ആംബുലൻസുകൾ അനുബന്ധ സേവനങ്ങൾ, ജീവനക്കാരുടെ യാത്രകൾ എന്നിവ അനുവദിക്കും.ടോൾ ബൂത്തുകൾ പ്രവർത്തിപ്പിക്കാം. പ്രിന്റ്, ഇലക്ട്രോണിക്, വിഷ്വൽ മീഡിയ പ്രവർത്തനങ്ങൾ അനുവദിക്കും. ശുചീകരണ പ്രവർത്തനങ്ങൾ അനുവദിക്കും. അടിയന്തര വാഹന അറ്റകുറ്റപ്പണികൾക്കുള്ള വർക്ക് ഷോപ്പുകൾ തുറന്ന് പ്രവർത്തിപ്പിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News