കോഴിക്കോട് നരിക്കുനിയില്‍ വന്‍ലഹരി വേട്ട; എംഡിഎംഎ, എല്‍ എസ് ഡി സ്റ്റാമ്പ്, ഹാഷീഷ് ഓയില്‍

കോഴിക്കോട് നരിക്കുനിയില്‍ വന്‍ ലഹരി വേട്ട. എംഡിഎംഎ, എല്‍ എസ് ഡി സ്റ്റാമ്പ്, ഹഷീഷ് ഓയില്‍ എന്നിവയുമായി ചേളന്നൂര്‍ സ്വദേശിയായ യുവാവിനെ റൂറല്‍ എസ് പിയുടെ പ്രത്യേക സ്‌ക്വാഡ് അറസ്റ്റ് ചെയ്തു .കണ്ണങ്കര കിഴക്കേ നേരത്ത് കിരണ്‍(24) ആണ് പിടിയിലായത് 1160 മില്ലി ഗ്രാം എംഡിഎം, 120എല്‍ എസ് ഡി സ്റ്റാമ്പ്, ഹഷീഷ് ഓയില്‍ എന്നിവ പിടിച്ചെടുത്തു.

റൂറല്‍ ജില്ലാ പോലീസ് മേധാവി എ ശ്രീനിവാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നാര്‍ക്കോട്ടിക് ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ നരിക്കുനിയില്‍ വച്ചാണ് മയക്കുമരുന്ന് ശേഖരം പിടികൂടിയത്. ഒരു കാറും പൊലീസ് പിടിച്ചെടുത്തു മറ്റൊരു കാറിലെത്തിയ യുവാവ് കാര്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News